ടുക്കളയിൽ പാചകംചെയ്യുന്നതിനിടെ പലതരം അബദ്ധങ്ങൾ സംഭവിച്ചേക്കാം. ഉപ്പോ മുളകോ ചേർക്കാൻ മറന്നുപോകുന്നതും ഭക്ഷണം വേവ് കൂടുന്നതും കുറയുന്നതും കരിഞ്ഞുപോകുന്നതുമടക്കം പലതരം പ്രശ്‌നങ്ങളവിടെ സംഭവിക്കാം. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായൊരു പിഴവാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

To advertise here,

വീട്ടുജോലിക്ക് വന്നയാളുടെ ഭാഗത്തുനിന്നാണ് ഈ പിഴവ് സംഭവിച്ചത്. അവർ ചിക്കൻ അതിന്റെ പാക്കറ്റോടെ പാചകംചെയ്യുകയായിരുന്നു.

'എന്റെ ജോലിക്കാരെ ഞാൻ പിരിച്ചുവിടേണ്ടതുണ്ടോ?' എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽമീഡിയ കണ്ടന്റ് ക്രിയേറ്റർ സൗരവ് ദേവ്രാനി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.

കുക്കറിലെ ഗ്രേവിയിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ ചിക്കൻ കിടക്കുന്നത് വീഡിയോയിൽ കാണാം.

'ഞാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഫ്രോസൺ ചിക്കൻ ഉപയോഗിച്ചാണ് എന്റെ ജോലിക്കാരി ഭക്ഷണം ഉണ്ടാക്കിയത്. പക്ഷേ, പാചകം ചെയ്യുന്നതിന് മുമ്പ് അത് പാക്കറ്റിൽ നിന്ന് പുറത്തെടുക്കാൻ അവരോട് ആരും പറഞ്ഞില്ല. അവരോട് ഞാനിനി എന്ത് പറയണമെന്ന് എന്നെനിക്കറിയില്ല', വീഡിയോയിൽ യുവാവ് പറയുന്നു.

വീഡിയോ വളരെപ്പെട്ടെന്നു തന്നെ സോഷ്യൽമീഡിയയിൽ വൈറലായി. കുക്കിന് ജോലി മടുത്തുകാണുമെന്നും അവരെ പിരിച്ചുവിടണമെന്നുമെല്ലാം കമന്റുകളുണ്ട്.

'ഞാൻ എന്റെ കുക്കിനോട് മുട്ടക്കറി ഉണ്ടാക്കാൻ പറഞ്ഞു, അവരാകട്ടെ, തൈര് കറിയിൽ പുഴുങ്ങിയ മുട്ടകൾ ചേർത്തു,' ഒരാൾ തന്റെ അനുഭവം പങ്കുവെച്ചു. 'എല്ലായിടത്തും മൈക്രോപ്ലാസ്റ്റിക്കുകളാണെന്നും സൂക്ഷിക്കണമെന്നും' മറ്റൊരാൾ കുറിച്ചു.