
റിപ്പബ്ലിക് ദിനത്തിൽ ശിൽപ ഷെട്ടിയുടെ പുതിയ റസ്റ്ററന്റായ 'അമ്മക്കൈ' (AmmaKai) ഒരു വെറൈറ്റി ഓഫർ വെച്ചു, സൗജന്യ പ്രഭാതഭക്ഷണം. സൗജന്യ ഭക്ഷണം ലഭിക്കാനായി പുലർച്ചെ മുതൽ റസ്റ്ററന്റിന് മുന്നിൽ ജനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തെ 'സൗജന്യ സംസ്കാരത്തെ' (Freebie Culture) കുറിച്ചുള്ള വാദപ്രതിവാദങ്ങൾ നടക്കുകയാണ്.
ശിൽപ ഷെട്ടിയുടെ ബാന്ദ്രയിലെ പുതിയ ദക്ഷിണേന്ത്യൻ റസ്റ്ററന്റായ 'അമ്മക്കൈ'യിലാണ് സംഭവം. ജനുവരി 26-ന് ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിൽ സൗജന്യമായി ഭക്ഷണം നൽകുമെന്ന് റസ്റ്ററന്റ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, രാവിലെ ഒമ്പത് മണിക്ക് റസ്റ്ററന്റ് തുറക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ആളുകൾ ക്യൂ നിൽക്കാൻ തുടങ്ങി.
റസ്റ്ററന്റിന് മുന്നിലെ കിലോമീറ്ററുകളോളം നീണ്ട ക്യൂവിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ വിമർശകരുടെ കുത്തൊഴുക്കായി. കോടികൾ വിലമതിക്കുന്ന ഫ്ലാറ്റുകളിൽ താമസിക്കുന്നവർ പോലും ഒരു പ്ലേറ്റ് സൗജന്യ ഭക്ഷണത്തിനായി മണിക്കൂറുകളോളം കാത്തുനിൽക്കുന്നത് മോശമായ പ്രവണതയാണെന്ന് പലരും കുറ്റപ്പെടുത്തി.
മംഗളൂരു വിഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രീമിയം റസ്റ്ററന്റാണ് അമ്മക്കൈ.
Content Highlights: Shilpa Shetty`s AmmaKai restaurant offered free breakfast on Republic Day, drawing massive queues and igniting debate on India`s `freebie culture`.
Published: 27 Jan 2026, 10:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented