നമ്മുടെ ഭക്ഷണമാണ് ആരോഗ്യത്തെ നിര്‍ണയിക്കുന്ന അടിസ്ഥാനഘടകം. ഭക്ഷണരീതികളിലുള്ള മാറ്റം ശരീരത്തിന്റെ ആരോഗ്യത്തിലെന്ന പോലെ മനസിന്റെ ആരോഗ്യത്തെയും  ബാധിയ്ക്കും. ചിലര്‍ക്കും എപ്പോഴും മറവി ഒരു പ്രശ്‌നമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. അതുപോലെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. 

To advertise here,

ഇത്തരത്തില്‍ ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

തലച്ചോറിന്റെ ആരോഗ്യത്തിനായി മത്തന്‍ കുരു, വാള്‍നട്ട്സ്, സൂര്യകാന്തി വിത്ത് എന്നിവയെല്ലാം കഴിച്ചിരിക്കണം. ഇവയില്‍ അടങ്ങിയിട്ടുള്ള സിങ്ക്, ഒമേഗ-3, വൈറ്റമിനുകള്‍ എന്നിവയെല്ലാം ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമെല്ലാം ഗുണം ചെയ്യും.

ഇലക്കറികള്‍ കഴിക്കുന്നതും ശീലമാക്കണം. തലച്ചോറിന്റെ ആരോഗ്യത്തിന് ഇവ ഏറെ നല്ലതാണ്. അയണ്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി9 എന്നിവയുടെയെല്ലാം നല്ല സ്രോതസാണ് ഇലക്കറികള്‍. ഇവയെല്ലാം തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഗുണകരമാണ്. ബ്രൊക്കോളി, ചീര എന്നിവയെല്ലാം പതിവാക്കണം.

അവക്കാഡോയും ഇത്തരത്തില്‍  തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഫലമാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവയെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യും.

ബെറികളും ഓര്‍മ്മശക്തിയും ചിന്താശേഷിയും വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായിക്കാറുണ്ട്. വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ബെറികള്‍. ഈ ഘടകങ്ങളെല്ലാം തന്നെ ഓര്‍മ്മശക്തി കൂട്ടുന്നതിനും ചിന്താശേഷി കൂട്ടുന്നതിനുമെല്ലാം ഗുണകരമാണ്.

കൊഴുപ്പുള്ള മീന്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. മത്തി തുടങ്ങിയവ കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയെല്ലാം തന്നെ ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ഇത് നേരിട്ട് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാന്‍ സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ ക്രമത്തില്‍ മാറ്റം വരുത്തുക)