സ്ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഒരു ഹോര്‍മോണല്‍ അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പി.സി.ഒ.എസ്. ജനിതകകാരണങ്ങള്‍,തെറ്റായ ജീവിതശൈലി, മാനസികസമ്മര്‍ദ്ദം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതിന് സ്വാധീനിക്കുന്നുണ്ട്. മെറ്റബോളിക് അവസ്ഥ കൂടിയാണിത്.
ശരിയായ ഭക്ഷണശൈലിയിലൂടെ ഇത് നിയന്ത്രിക്കുവാന്‍ സാധിക്കും. ബാലന്‍സ്ഡ് ആയ ഡയറ്റ് പിന്‍തുടരേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രോട്ടീനുകളും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.ഭക്ഷണശൈലിയില്‍ ഇതുവരെ പിന്‍തുടര്‍ന്ന രീതികള്‍ മാറ്റാന്‍ തയ്യാറാകുകയാണ് ആദ്യം വേണ്ടത്. പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. കൊഴുപ്പ് ധാരാളം അടങ്ങിയ ഇവ അമിതമായി കഴിക്കുന്നത് പി.സി.ഒ.എസ് ഉള്ള സ്ത്രീകള്‍ക്ക് ദോഷകരമാകും.
സംസ്‌കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളും ഇത്തരക്കാര്‍ ഒഴിവാക്കണം. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും അനാരോഗ്യകരമായ ട്രാന്‍സ് ഫാറ്റുകള്‍, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്.
ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉള്ള ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണം. കാര്‍ബോഹൈഡ്രേറ്റ്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാന്‍ ഇടയാക്കും. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളെ ഒഴിവാക്കാം.
അരിയാഹാരം ഒഴിവാക്കേണ്ട ഭക്ഷണമാണ്. ഭക്ഷണശീലം കൊണ്ട് ബുദ്ധിമുട്ട് തോന്നുമെങ്കിലും അരിയാഹാരം നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കണം. അതിനൊപ്പം തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. അതേപോലെ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കുക.
പി.സി.ഒ.എസ് ഉള്ള സ്ത്രീകളില്‍ മദ്യം കരളിന്റെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ ബാലന്‍സ്, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയെ ദോഷകരമായി ബാധിക്കും. അതിനാല്‍ മദ്യപാനം ഒഴിവാക്കുന്നത് നല്ലതാണ്.
കൂടാടെ ഉയര്‍ന്ന കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളെ സ്വാധീനിക്കും. അതിനാല്‍ കോഫി പോലുള്ള കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: pcos,Avoid these foods,Healthy diet,food,Processed Food, Bakery products,sweets
Published: 02 Nov 2023, 10:56 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented