എത്ര പ്രിയപ്പെട്ട ഭക്ഷണവും പതിവായി കഴിക്കുന്നതിനെക്കുറിച്ച് നമ്മളിലാർക്കും താത്പര്യം കാണില്ല. അതേ പോലെ ഒരേ തരം ഭക്ഷണം കഴിച്ചും ജീവിതകാലം മുഴുവൻ കഴിയാനും സാധിക്കുന്ന കാര്യമല്ല. ഒരേ തരത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും.
ഇതിന് സമാനമായ ഒന്നാണ് ഈയിടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ നിന്നുള്ള ആനി ഓസ്‌ബോൺ എന്ന സ്ത്രീയാണ് താൻ അഞ്ച് ആഴ്ച ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ചു ജീവിച്ചതിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പഴങ്ങൾ കഴിച്ചുജീവിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോകളാണ് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഭൂരിഭാഗവും.
Also Read
താൻ നാൽപത് ദിവസമായി ഓറഞ്ച് ജ്യൂസ് മാത്രമാണ് കഴിച്ചു ജീവിച്ചതെന്ന് ഇവർ അവകാശപ്പെടുന്നു. ഇപ്പോഴാണ് ഏറ്റവും ആരോഗ്യവതിയായ പോലെ തോന്നിയതെന്നും പറയുന്നുണ്ട്. തനിക്കൊപ്പം എപ്പോഴും ഒരു ജ്യൂസർ കൊണ്ടുപോകാറുണ്ടെന്നും ഇവർ പറയുന്നു. ഒരു ദിവസം 1.5 ലിറ്റർ വരെ ജ്യൂസാണ് ആനി കുടിക്കുന്നത്.
ഓറഞ്ച് ജ്യൂസിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണിത്. കൂടാതെ ഇത് കുടിക്കുന്നത് രോഗപ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്നാലും എത്ര ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലും ദീർഘകാലത്തേയ്ക്ക് ജ്യൂസ് മാത്രമുള്ള ഡയറ്റ് പിൻതുടരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വലിയ കാലയളവിൽ പഴങ്ങൾ മാത്രമുള്ള ഡയറ്റ് അവശ്യപോഷകങ്ങളുടെ അഭാവത്തിന് കാരണമാകും. ചിലപ്പോൾ പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമാകും. വിചിത്രമായ ഡയറ്റുകൾക്ക് പ്രചാരം നൽകി ഇത്തരത്തിൽ നിരവധി ഇൻഫ്ളുവൻസർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ അത് അനുകരിക്കുന്നത് ശരീരത്തെ അപകടത്തിലാക്കും.
Content Highlights: 40 day orange juice diet
Published: 23 Apr 2024, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented