നമ്മള് പതിവായി കഴിക്കുന്ന പഴങ്ങളുടെ പട്ടികയിലുള്ളതല്ല അത്തിപ്പഴം. എന്നാല്‍ ഇതിന് ആരോഗ്യഗുണങ്ങളാണുള്ളത്. ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണിത്. ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.
ചര്‍മത്തിന്റെ ആരോഗ്യത്തിന് അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്. കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ചര്‍മത്തിലെ ചുളിവുകളെ തടയാനും ചര്‍മം ചെറുപ്പമായിരിക്കാനും സഹായിക്കും. അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് തുടങ്ങിയവയാണ് ചര്‍മത്തെ പ്രായമാകുന്നതിന്റെ സൂചനകളില്‍ നിന്നും സംരക്ഷിക്കുന്നത്. മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും ഇവ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ അത്തിപ്പഴം സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മത്തെ സംക്ഷിക്കുകയും ചെയ്യും.
Also Read
രോഗപ്രതിരോധശേഷി കൂട്ടാനും അത്തിപ്പഴം സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും ഗുണം ചെയ്യും. കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. അത്തിപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കുകയുംചെയ്യും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അത്തിപ്പഴത്തില്‍ ഗ്ലൈസമിക് സൂചിക കുറവാണ്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നല്ലതാണ്. കുതിര്‍ത്ത അത്തിപ്പഴത്തിലുള്ള കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് പ്രയോജനകരമാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of fig
Published: 01 Apr 2024, 12:43 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented