റീൽസിലും ഷോട്ട്സിലും നിറയുന്ന വൈറൽ ഡ്രിങ്കുകളാകും പലപ്പോഴും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുക. ഇത്തരത്തിൽ 2025-ൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തരംഗമായ ഒമ്പത് പാനിയങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ലോകപ്രശസ്ത കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്സ്. ഉപഭോക്താക്കളും ജീവനക്കാരും ചേർന്ന് തയ്യാറാക്കി സോഷ്യൽ മീഡിയയിലൂടെ പ്രശസ്തമാക്കിയ ‘സീക്രട്ട് മെനു’ പാനീയങ്ങളാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

To advertise here,

ദുബായ് ചോക്ലേറ്റ് ഇൻസ്പയേർഡ് മച്ച ലാറ്റെ: 2025-ലെ ഏറ്റവും വൈറലായ പാനീയമാണിത്. മിൽക്ക് ചോക്ലേറ്റ്, പിസ്ത ക്രീം, ഗ്രീൻ ടീ എന്നിവ ചേർത്താണ് തയ്യാറാക്കുന്നത്. ഇവയുടെ ഐസ്‌ഡ് മച്ച, ഐസ്‌ഡ് മോക്ക എന്നീ ഫ്ലേവറുകളും ലഭ്യമാണ്. 

സ്ട്രോബെറി മാച്ച (Strawberry Matcha): മാച്ചയും സ്ട്രോബെറി പ്യൂരിയും ഫ്രഷ് ക്രീമും ചേർന്ന ഈ പാനീയം ഏത് കാലാവസ്ഥയിലും ഡിമാൻ്റുണ്ടെന്ന് സ്റ്റാർബക്സ് അവകാശപ്പെടുന്നു.

പിങ്ക് ഡ്രിങ്ക് വിത്ത് പേൾസ് : റാസ്‌ബെറി പേൾസും വാനില സ്വീറ്റ് ക്രീമും ചേർന്ന ഈ പാനീയം പുളി ഇഷ്ടപ്പെടുന്നവരാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. 

കോട്ടൺ കാൻഡി ഫ്രാപ്പുച്ചിനോ കുട്ടിക്കാലത്തെ മിഠായികളുടെ ഓർമ്മ പുതുക്കുന്ന രീതിയിൽ റാസ്‌ബെറി സിറപ്പും വാനിലയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

ലിസ്റ്റിൽ ഇടം നേടിയ മറ്റ് പാനീയങ്ങൾ

  • ചോക്ലേറ്റ് ബ്രൗൺ ഷുഗർ ഷെയ്ക്കൺ എസ്പ്രസ്സോ; 
  • ഡെൽറ്റ ഇൻസ്പയേർഡ് കുക്കി ഡ്രിങ്ക് 
  • പംപ്കിൻ സ്പൈസ് മാച്ച
  • ഗമ്മി ഷാർക്ക് ഡ്രിങ്ക് 
  • ഷുഗർ കുക്കി ഐസ്‌ഡ് മാച്ച 

ഈ പട്ടികയിൽ ഭൂരിഭാഗവും മച്ച അടിസ്ഥാനമാക്കിയുള്ള പാനിയങ്ങളാണ് എന്നത് 2025-ലെ പ്രത്യേകതയാണ്.