തൻ്റെ ഭക്ഷണ പരീക്ഷണങ്ങളെ പറ്റി പങ്കുവയ്ക്കാറുള്ള ആളാണ് നടി സോഹ അലി ഖാൻ. തൻ്റെ പോഡ്‌കാസ്റ്റായ 'ഓൾ എബൗട്ട് ഹെർ' സീരീസിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും താരം ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ലളിതമായ പാചകക്കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്.

To advertise here,

ആർത്തവ സമയത്തെ അസ്വസ്ഥതകൾക്ക്'പി.എം.എസ് ക്രാമ്പ് റിലീഫ് ടീ' പരിചയപ്പെടുത്തിയിരിക്കുകയാണ് സോഹ. ശരീരത്തിന് ആശ്വാസം നൽകാനും ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിച്ചേക്കുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സോഹ പറയുന്നുണ്ട്. 

സോഹ പങ്കുവച്ച റെസിപ്പി

• ഇഞ്ചി ചതച്ച് തിളച്ച വെള്ളത്തിൽ ചേർക്കുക

• ശേഷം ഒരു കറുവപ്പട്ട അതിലേക്ക് ഇടുക.

• മധുരത്തിനായി അൽപ്പം തേൻ കൂടി ചേർത്ത് നന്നായി ഇളക്കുക. 

ഇഞ്ചി, കറുവപ്പട്ട, തേൻ എന്നിവയെല്ലാം ആന്റി-ഇൻഫ്ലമേറ്ററി (വീക്കം തടയുന്നവ) ഗുണങ്ങൾ ഉള്ളവയാണെന്നും കറുവപ്പട്ട മികച്ച വേദനസംഹാരിയാണെന്നും പറയുന്നുണ്ട്. 

ശ്രദ്ധിക്കുക

  • അമിതമായ ആർത്തവ വേദനയ്ക്ക് ഇവ പരിഹാരമല്ല.
  • ഓരോ വ്യക്തിയുടെയും ആരോഗ്യനില, മരുന്നുകൾ, ഗർഭാവസ്ഥ, അലർജി എന്നിവയെ ആശ്രയിച്ച് പ്രതികരണം മാറാം.
  • അസഹനീയമായ ആർത്തവ വേദന, രക്തസ്രാവം, അസ്വസ്ഥതകൾ ഉണ്ടെങ്കിൽ വിദഗ്ധ സഹായം തേടുക. 

  • ഒറ്റമൂലികൾ പരീക്ഷിക്കുന്നതിനു മുന്‍പും സപ്ലിമെൻ്റുകൾ ആരംഭിക്കുന്നതിന് മുന്‍പും ആരോഗ്യ വിദഗ്ധനോട് സംസാരിക്കുക