പോർട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും നിക്ഷേപ വൈവിധ്യവൽക്കരണം ഉറപ്പാക്കാനുമാണ് സെബിയുടെ ശ്രമം.

വിവിധ മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽ നിക്ഷേപിക്കുന്ന പിഎംഎസ് അവതരിപ്പിക്കാൻ സെബി. ഇതോടെ കുറഞ്ഞ നിക്ഷേപ തുകയുള്ളവർക്കും പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനം പ്രയോജനപ്പെടുത്താം. ലിസറ്റ് ചെയ്യാത്ത സെക്യൂരിറ്റികൾ, വിദേശ ആസ്തികൾ എന്നിവയിലും നിക്ഷേപം അനവദിക്കും. നിയന്ത്രണം ലളിതമാക്കി കൂടുതൽ നിക്ഷേപകർക്ക് അവസരമൊരുക്കുകയെന്നതാണ് ലക്ഷ്യം.
സവിശേഷതകൾ
- മ്യൂച്വൽ ഫണ്ട് സ്‌കീമുകൾ, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETFs), സ്‌പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ എന്നിവയിൽ മാത്രം നിക്ഷേപം നടത്തുന്ന പ്രത്യേക എംഎഫ്-പിഎംഎസ് വിഭാഗം നിലവിൽവരും.
- പിഎംഎസിന് ആവശ്യമായ കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. എംഎഫ്-പിഎംഎസിന് 25 ലക്ഷം രൂപ മതിയാകും.
- ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്ന അപേക്ഷകർക്ക് ആവശ്യമായ ആസ്തി അഞ്ച് കോടി രൂപയിൽനിന്ന് രണ്ട് കോടിയായി കുറയ്ക്കും.
- നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് ഈടാക്കുന്ന നിരക്ക് മൊത്തം ആസ്തി (എയുഎം) യുടെ പരമാവധി 2.5 ശതമാനമാകും. നിക്ഷേപകന്റെ സമ്മതത്തോടെ, പ്രകടനത്തിന് അനുസരിച്ചുള്ള ഫീസ് ഈടാക്കാൻ അനുവദിക്കും.
നിക്ഷേപ മേഖലകൾ
- ഐപിഒ വഴി ഇക്വിറ്റി സെക്യൂരിറ്റികളിലും, പ്രൈമറി മാർക്കറ്റിലെ ഡെറ്റ് സെക്യൂരിറ്റികളിലും ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് തന്നെ നിക്ഷേപം നടത്താൻ അനുവദിക്കും.
- ഡിസ്‌ക്രീഷനറി പോർട്ട്ഫോളിയോ മാനേജർമാർക്ക് നിക്ഷേപകന്റെ ആസ്തിയിൽ 10 ശതമാനംവരെ ലിസ്റ്റ് ചെയ്യാത്ത ഡെറ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കാം.
- ലിസ്റ്റ് ചെയ്ത വിദേശ ഇക്വിറ്റി, വിദേശ മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (REITs) എന്നിവയിൽ നിക്ഷേപിക്കാൻ അനുമതി നൽകും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം (LRS), ഫെമ (FEMA) പരിധികൾക്ക് വിധേയമായിട്ടായിരിക്കും ഇത് അനുവദിക്കുക.
- എക്‌സ്‌ചേഞ്ച് ട്രേഡഡ് ഡെറിവേറ്റീവുകളിൽ നിക്ഷേപകന്റെ ആസ്തിയുടെ 1.25 മടങ്ങ് വരെ എക്‌സ്‌പോഷർ അനുവദിക്കും. ഹെഡ്ജ് ചെയ്യാത്ത ഷോർട്ട് എക്‌സ്‌പോഷർ 50 ശതമാനം വരെയാകാം.
പിഎംഎസ് നിക്ഷേപ വളർച്ച
|
| 2019-ലെ കണക്ക് | 2026 മെയ് മാസത്തെ കണക്ക് |
|---|---|---|
| ആകെ കൈകാര്യം ചെയ്യുന്ന ആസ്തി (AUM) | ₹ 18.07 ലക്ഷം കോടി | ₹ 42.61 ലക്ഷം കോടി |
| നിക്ഷേപകരുടെ എണ്ണം | 150,000 | 219,000 |
പോർട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും നിക്ഷേപ വൈവിധ്യവൽക്കരണം ഉറപ്പാക്കാനുമാണ് സെബിയുടെ ശ്രമം. ഇക്കാര്യത്തിൽ ഓഗസ്റ്റ് 13 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാവുന്നതാണ്.
Content Highlights: Introduction of a dedicated MF-PMS category focusing on mutual funds and ETFs., Reduction of minimum investment limit for PMS to ₹25 lakhs., Net worth requirement for applicants reduced from ₹5 crore to ₹2 crore., New permissions for investments in foreign assets, REITs, and unlisted debt securities., Public consultation window open until August 13.
Published: 24 Jul 2026, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented