ഭക്ഷണസാധനങ്ങൾ കുതിർത്ത് ഉപയോഗിക്കുന്നത് ഒരു പാചക രീതി മാത്രമല്ല, മറിച്ച് ഭക്ഷണത്തിലെ പോഷകങ്ങൾ പൂർണ്ണമായി ശരീരത്തിന് ലഭ്യമാക്കാനുള്ള ഒരു ശാസ്ത്രീയ മാർഗ്ഗമാണ്. വിവിധ ഭക്ഷണസാധനങ്ങൾ കുതിർത്തുവെക്കേണ്ട കൃത്യമായ സമയക്രമം അറിഞ്ഞിരിക്കേണ്ടതുണ്ട്.
നിലക്കടല: 6-8 മണിക്കൂർ. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും.
വിത്തുകൾ
ചിയാ വിത്തുകൾ, ചണവിത്തുകൾ (ഫ്ലാക്സ് സീഡ്): 20-30 മിനിറ്റ്. വെള്ളം വലിച്ചെടുത്ത് ജെൽ രൂപത്തിലാകുന്നത് കുടലിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കുന്നു.
മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, എള്ള്: 4-6 മണിക്കൂർ.
ബദാം കുതിർത്ത് കഴിക്കുന്നവരാണോ? ഇക്കാര്യമറിയാതെ പോകരുത്
ധാന്യങ്ങളും പരിപ്പ് വർഗ്ഗങ്ങളും:
അരി: 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ.
ഓട്സ്, ക്വിനോവ: 6-8 മണിക്കൂർ.
വൻപയർ : 10-12 മണിക്കൂർ. കുതിർക്കാതെ ഇവ ഉപയോഗിക്കരുത്. വേവിക്കുന്നതിന് മുൻപ് കുതിർത്ത വെള്ളം കളയേണ്ടതാണ്.
കടല: 8-12 മണിക്കൂർ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണസാധനങ്ങൾ കുതിർത്തുവെക്കുമ്പോൾ ചില തെറ്റായ പ്രവണതകൾ ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ചൂടുവെള്ളത്തിൽ കുതിർക്കുന്നത് എൻസൈമുകളെ നശിപ്പിക്കും. കുതിർത്ത ശേഷം വെള്ളം മാറ്റി നന്നായി കഴുകി വേണം ഉപയോഗിക്കാൻ. കൂടാതെ, കുതിർത്തുവെച്ച സാധനങ്ങൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കുതിർക്കുന്നത് കൊണ്ട് മാത്രം ഭക്ഷണം പൂർണ്ണമായി ദഹിക്കില്ലെന്നും കൃത്യമായ പാചകം അത്യാവശ്യമാണെന്നും ഓർക്കേണ്ടതുണ്ട്.
Content Highlights: Learn the science of soaking foods like nuts, seeds, and grains.
Published: 11 Jan 2026, 11:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented