'അന്നപൂർത്തി' എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.

കണ്ണൂർ: അരിയും ഗോതമ്പും വാങ്ങാൻ റേഷൻകടയിലെ തിരക്കിൽ ഏറെനേരം കാത്തിരിക്കേണ്ട. ഒരു ബട്ടൺ അമർത്തിയാൽ മതി. അഞ്ച് മിനിറ്റുകൊണ്ട് 50 കിലോഗ്രാംവരെ ധാന്യം സഞ്ചിയിൽ നിറയും. അതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എ.ടി.എം. മാതൃകയിലുള്ള സംവിധാനം (ഗ്രെയ്ൻ എ.ടി.എം.) വരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ മണ്ഡലമായ പിറവത്തിനാണ് മുഖ്യപരിഗണന.
'അന്നപൂർത്തി' എന്ന പേരിലാണ് പദ്ധതി അറിയപ്പെടുന്നത്. ഗ്രെയ്ൻ എ.ടി.എമ്മിൽ ഗുണഭോക്താവിന്റെ റേഷൻകാർഡ് നമ്പർ ടൈപ്പ് ചെയ്തശേഷം വിരലടയാളം പതിപ്പിക്കുന്ന ബയോമെട്രിക് സംവിധാനത്തിലൂടെയായിരിക്കും പ്രവർത്തനം. റേഷൻകടയോട് ചേർന്നായിരിക്കും യന്ത്രം സ്ഥാപിക്കുക. ധാന്യം നിറയ്‌ക്കുന്നതിനുള്ള ചുമതല കടയുടമയ്ക്കായിരിക്കും. 2,500 കിലോഗ്രാം വരെയാണ് ഇതിൽ നിറയ്ക്കാനാകുക. സോളാർ പാനലുകൾ, ഇൻവെർട്ടർ ബാറ്ററികൾ എന്നിവ ഉപയോഗിച്ചായിരിക്കും ഗ്രെയ്ൻ എ.ടി.എം. പ്രവർത്തിക്കുക. സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി കേരളത്തിൽ നടപ്പാക്കാനൊരുങ്ങുന്നത്.
വേഗത്തിലും സുതാര്യമായും ഭക്ഷ്യധാന്യ വിതരണം എന്ന ആശയമാണ് എ.ടി.എമ്മിന് പിന്നിൽ. കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കുന്നതിനുള്ള താത്പര്യം അന്വേഷിച്ചപ്പോൾ കേരളം സന്നദ്ധത അറിയിക്കുകയായിരുന്നു. യന്ത്രസംവിധാനത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല സംസ്ഥാനസർക്കാരിനായിരിക്കും. എം.എൽ.എ. ഫണ്ട് തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താമെന്ന ആലോചനയുണ്ട്. നഗരപ്രദേശത്താണ് ആദ്യം സ്ഥാപിക്കുക. ഒഡിഷ, ഉത്തർപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുണ്ട്.
Content Highlights: Automated grain dispensing machine capable of filling 50kg in 5 minutes., Biometric authentication using ration card numbers and fingerprints., Solar-powered, 24/7 operational system to reduce queue times at ration shops., Initial pilot project planned for Piravom in Ernakulam district., Part of the state government's 100-day action plan for transparent food distribution.
Published: 02 Jul 2026, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented