ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഭക്ഷണവും ശരീരഭാരവുമായി നല്ല ബന്ധമുണ്ട്. നമ്മുടെ തെറ്റായ ഭക്ഷണശീലങ്ങള്‍ ശരീരഭാരം കൂട്ടുന്നതിന് കാരണമായിത്തീരും. ശരീരഭാരം കുറയ്ക്കാനും വയര്‍ ചാടുന്നത് ഇല്ലാതാക്കാനും ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. 

To advertise here,

ഗ്രീന്‍ ടീ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തണം. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്  ഗ്രീന്‍ ടീ. ഇത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കത്തിക്കാനും ഗുണം ചെയ്യും. പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. 

ചിയ വിത്തുകളും കഴിക്കാന്‍ മറക്കറുത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ വിത്തുകള്‍ കഴിക്കുന്നത് ശരീര ഭാരത്തെ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്. അവക്കാഡോയും ഡയറ്റില്‍ വേണം. കാരണം ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ഇഞ്ചി കഴിക്കുന്നതും പതിവാക്കുന്നത് നല്ലതാണ്. ജിഞ്ചറോളും മറ്റ് ആന്റി ഓക്‌സിഡന്റുകളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിത വണ്ണത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

വയര്‍ ചാടിയത് കുറയ്ക്കാന്‍ ചണവിത്തുകള്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. അതുവഴി ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)