ഇന്ത്യയില്‍ ദോശയ്ക്ക് എല്ലായിടത്തും ആരാധകരുണ്ട്. ദോശയില്‍ പരീക്ഷണങ്ങളുടെ പറുദീസയാണ്. മാഗി ദോശ, ചീസ ദോശ, ചോക്‌ളേറ്റ് ദോശ അങ്ങനെ ഈ ലിസ്റ്റ് നീളും. അത്തരത്തിലുള്ള വീഡിയോകള്‍ക്കും വലിയ ആരാധകരാണ്. ഇപ്പോളിതാ ദോശയുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
മുംബൈയില്‍ നിന്നുള്ള ദോശക്കടയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. രജനികാന്ത് സ്‌റ്റൈലിലാണ് കടക്കാരന്‍ വീഡിയോയില്‍ ദോശ ചുടുന്നത്. വളരെ വേഗത്തിലും പ്രത്യേകരീതിയിലുമാണ് ഈ ദോശ ചുടല്‍. ഒരുമിച്ച് നാലു ദോശയൊക്കെ ചുടുന്നതും വീഡിയോയില്‍ കാണാം.
Also Read
ഇതില്‍ മസാല ദോശയും മറ്റു സ്‌പെഷ്യല്‍ ദോശയുമെല്ലാം ഉള്‍പ്പെടും. അതിവേഗത്തില്‍ ദോശ പരത്തുന്നതും ചുടുന്നതും എടുത്തു മാറ്റുന്നതുമെല്ലാം വീഡിയോയിലുണ്ട്. ദോശ ചുട്ടുവെക്കുമ്പോള്‍ സഹായിയായ വ്യക്തി അതെടുത്തുവെക്കുന്നതും അതേ വേഗതയിലാണ്.
രജനീകാന്ത് സ്‌റ്റൈല്‍ ദോശക്കടക്കാരനെന്ന പേരിലാണ് ഇ കടയുടമ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. മുംബൈയില്‍ വഴിയോരഭക്ഷണശാലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റെകിബ് ആസം എന്നയാളുടെ ഇന്‍സ്റ്റാം പോസ്റ്റിലൂടെയാണ് പ്രചരിക്കുന്നത്.
ഭക്ഷണവുമായ ബന്ധപ്പെട്ട വീഡിയോകള്‍ ഇദ്ദേഹം പ്രധാനമായും പങ്കുവെയ്ക്കുന്നത്. നിരവധി രസകരമായ കമന്റുകളും വീഡിയോയുടെ താഴെ വന്നിട്ടുണ്ട്. ദോശ എടുത്തുവെക്കുന്നയാളെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെടുക്കണം, ഇരുവരും ഒരേ ടീമില്‍ ക്രിക്കറ്റ് കളിച്ചിരിക്കണം എന്നിങ്ങനെയാണ് കമന്റുകള്‍ നീളുന്നത്.
Content Highlights: Rajinikanth-Style Dosas": Mumbai Street Vendor's Skills
Published: 31 May 2024, 02:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented