ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിക്കുകയും 150-ലധികം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്തു. ഒഡിഷയിലെ പരമ്പരാഗത ഭക്ഷണമായ പഖാല ഭാത് (വെള്ളത്തിലിട്ടുവെച്ച ചോറ്), ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, മാങ്ങാ ചട്ണി എന്നിവയാണ് കുട്ടികൾക്ക് നൽകിയതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തെ തുടർന്ന പുളിപ്പിച്ച ഭക്ഷണങ്ങൾ വേനൽക്കാലത്ത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
വേനൽക്കാലത്ത് പുളിപ്പിച്ച ഭക്ഷണങ്ങൾ അപകടമാകുന്നത് എന്തുകൊണ്ട്?
വേനൽക്കാലത്തെ കഠിനമായ ചൂടും ഈർപ്പവും ഭക്ഷണപദാർഥങ്ങൾ വേഗത്തിൽ കേടാകാൻ കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധർ വ്യക്തമാക്കുന്നു.
-
അമിതമായ പുളിപ്പിക്കൽ: ചൂട് കൂടുമ്പോൾ പുളിപ്പിക്കൽ പ്രക്രിയ (ഫെർമെന്റേഷൻ അതിവേഗത്തിലാകുന്നു. ഇത് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും.
-
അശാസ്ത്രീയമായ സംഭരണം: ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഗുണകരമായ ബാക്ടീരിയകൾക്ക് പകരം വിഷാംശമുള്ള ബാക്ടീരിയകൾ ഭക്ഷണത്തിൽ നിറയും.
-
തിരിച്ചറിയാൻ പ്രയാസം: പുളിപ്പിച്ച ഭക്ഷണങ്ങൾ കേടായാൽ പെട്ടെന്ന് മണമോ നിറവ്യത്യാസമോ പ്രകടമാകണമെന്നില്ല. അസാധാരണമായ മണമോ പൂപ്പലോ കണ്ടാൽ അത് ഒഴിവാക്കണം.
സുരക്ഷിതമായി എങ്ങനെ തയ്യാറാക്കാം?
ഭക്ഷണം തയ്യാറാക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
-
ശുചിത്വം: കൈകളും പാത്രങ്ങളും പൂർണമായും വൃത്തിയുള്ളതായിരിക്കണം.
-
തിളപ്പിച്ചാറ്റിയ വെള്ളം: അനാവശ്യ സൂക്ഷ്മജീവികളെ ഒഴിവാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
-
ഉപ്പിന്റെ അളവ്: ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്കായി 2-3% ഉപ്പ് ചേർക്കുക.
-
ഫ്രിഡ്ജിൽ സൂക്ഷിക്കുക: ആവശ്യത്തിന് പുളിപ്പായിക്കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുന്നത് അമിതമായി പുളിക്കുന്നത് തടയും.
Published: 19 Apr 2026, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented