ഭക്ഷണം കഴിക്കാനെടുക്കുമ്പോൾ അതിൽ ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയിട്ടുണ്ടോ എന്ന് നോക്കുന്നവരിൽ പലരും പ്ലേറ്റിൽ ഫൈബറടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടോ എന്ന് ഉറപ്പുവരുത്താറില്ല. സംസ്‌കരിച്ച ഭക്ഷണങ്ങൾ പോലുള്ള എളുപ്പത്തിൽ ലഭ്യമാകുന്നവയെ ആശ്രയിക്കുന്നവർ ശരീരത്തിന് ആവശ്യമായ, നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കുന്നു.
10-ൽ ഏഴ് ഇന്ത്യക്കാരും അവരുടെ ശരീരത്തിന് ദൈനംദിനം ആവശ്യമായ ഫൈബർ നൽകുന്നില്ലെന്നാണ് സീനിയർ കൺസൾട്ടന്റ് ആയ ഡോ. ശുഭം വാത്സ്യ അഭിപ്രായപ്പെടുന്നത്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വിവരിക്കുന്നത്. കുടൽ, ഊർജ്ജം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ കൃത്യമായ അളവിൽ ഫൈബർ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
'ഏകദേശം 70% ഇന്ത്യക്കാരും അവർക്ക് ദിവസവും ആവശ്യമായ നാരുകളുടെ ആവശ്യകത നിറവേറ്റുന്നില്ല. ഇതിന്റെ അനന്തരഫലങ്ങൾ മലബന്ധം, വയറു വീർക്കൽ, ഫാറ്റി ലിവർ, പ്രമേഹം, മറ്റ് മെറ്റബോളിക് രോഗങ്ങൾ എന്നിങ്ങനെ പ്രകടമാകുന്നു,' ഡോ. ശുഭം പറയുന്നു.
'നാരുകൾ ശരീരത്തിന് ആവശ്യമാണ്. ലയിക്കുന്ന നാരുകൾ (Soluble fibre) രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്നു. ലയിക്കാത്ത നാരുകൾ (Insoluble fibre) കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇവ രണ്ടും ചേർന്ന് കുടലിലെ നല്ല ബാക്ടീരിയകൾക്ക് പോഷണം നൽകുകയും വൻകുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.'
മുതിർന്നവർക്ക് പ്രതിദിനം 25 മുതൽ 30 ഗ്രാം നാരുകൾ ആവശ്യമാണെന്നും ഇത് പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ നിന്ന് എളുപ്പത്തിൽ ലഭ്യമാക്കാമെന്നും ഡോ. വാത്സ്യ പറയുന്നു. ഇന്ത്യക്കാർ നാരുകൾ അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിച്ചുതുടങ്ങിയാൽ, മലബന്ധം, വയറു വീർക്കൽ, മെറ്റബോളിക് രോഗങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഏതാണ്ട് അപ്രത്യക്ഷമാകും,' അദ്ദേഹം കൂട്ടിച്ചേർത്തു.
നാരുകളുടെ രണ്ട് പ്രധാന തരങ്ങൾ ഡോ. വാത്സ്യ വിശദീകരിക്കുന്നു;
ലയിക്കുന്ന നാരുകൾ (Soluble fibre)
ആപ്പിൾ, ഓട്‌സ്, ബീൻസ്, ചെറുപയർ, ഫ്‌ളാക്‌സ് സീഡ്‌സ് എന്നിവയിലെല്ലാം കാണപ്പെടുന്നു. ഇത് വെള്ളം വലിച്ചെടുത്ത് ജെൽ പോലുള്ള പദാർത്ഥം രൂപപ്പെടുത്തുന്നു. ഇത് പിത്തരസം, കൊഴുപ്പുകൾ എന്നിവയെ ബന്ധിപ്പിക്കുകയും കൊളസ്‌ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
ലയിക്കാത്ത നാരുകൾ (Insoluble fibre)
പച്ചക്കറികൾ, റാഗി, ചോളം, കാബേജ്, കാരറ്റ് തുടങ്ങിയ ധാന്യങ്ങളിൽ കാണപ്പെടുന്നു. ഇത് നിങ്ങളുടെ കുടലിനുള്ളിൽ ഒരു ബ്രഷ് പോലെ പ്രവർത്തിക്കുകയും അഴുക്ക് നീക്കം ചെയ്യാനും മാലിന്യം സുഗമമായി പുറന്തള്ളാനും സഹായിക്കുകയും ചെയ്യുന്നു.
ഈ ലേഖനം വിവരങ്ങൾ പങ്കുവെക്കുന്നതിന് മാത്രമുള്ളതാണ്. ഇത് ഔദ്യോഗിക മെഡിക്കൽ ഉപദേശത്തിന് പകരമല്ല. ഏതെങ്കിലും രോഗാവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ എപ്പോഴും നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: Many Indians lack sufficient fiber in their diet, leading to digestive problems like constipation and bloating.
Published: 24 Feb 2026, 09:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented