ഭക്ഷണത്തിന്റെ ഇഷ്ടങ്ങള്‍ ആളുകള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും.എന്നിരുന്നാലും ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഇന്ത്യയിലേയ്ക്ക് നമ്മുടെ രുചി തേടിയെത്തുന്ന വിദേശികളും ഒരുപാടുണ്ട്. ലോകത്ത് ഏറ്റവും ജനപ്രിയമായതും ഏറ്റവും കൂടുതല്‍ ആളുകള്‍ വെറുക്കുന്നതുമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിയിരിക്കുകയാണ് ട്രാവല്‍ ആന്‍ഡ് ഫുഡ് ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ് അറ്റ്‌ലസ്.
ഇതില്‍ ഏറ്റവും ആളുകള്‍ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണത്തിന്റെ പട്ടികയിലാണ് കേരളത്തിന്റെ അച്ചപ്പമുള്ളത്. ഏഴാം സ്ഥാനത്താണ് അച്ചപ്പം. ഉപ്പുമാവ് ഒരുപാട് പേര്‍ വെറുക്കുന്ന ഭക്ഷണത്തിലുണ്ട്. 10-ാം സ്ഥാനമാണ് ഈ പട്ടികയില്‍ ഉപ്പുമാവിനുള്ളത്.
Also Read
നമ്മുടെ സദ്യ, അവിയല്‍, കള്ളപ്പം,ജിലേബി, ഇഡ്ഡലി തുടങ്ങിയവയും ആളുകള്‍ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങളുടെ പട്ടികയിലാണ് ഇടം നേടിയത്. ഇന്ത്യയില്‍ നിന്നുള്ള ജല്‍ജീര എന്ന പാനീയമാണ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇതൊരു ഉത്തരേന്ത്യന്‍ പാനീയമാണ്.
രണ്ടാം സ്ഥാനം ഗജക്, മൂന്നാം സ്ഥാനം തേങ്ങാച്ചോര്‍, നാലാം സ്ഥാനം പാന്റ ഭട്ട്,അഞ്ചാം സ്ഥാനം ആലൂ ബെയ്ങ്കന്‍ എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. 'മോസറ്റ് റേറ്റഡ്' പട്ടികയില്‍ ഒന്നാം സ്ഥാനത്തായ മാംഗോം ലസിയും രണ്ടാം സ്ഥാനത്തായി മസാലച്ചായയുമുണ്ട്. ബട്ടര്‍ ഗാര്‍ലിക് നാന്‍, അമൃത്സരി കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, ഹൈദരാബാദി ബിരിയാണിയുമല്ലാം ആളുകളുടെ ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയില്‍ ഇടം നേടി.
ടേസ്റ്റ് അറ്റ്‌ലസിന്റെ പോസ്റ്റിന്റെ താഴെ നിരവധി പേരാണ് പ്രതികരിച്ചെത്തിയത്. ഇത് തികച്ചും തെറ്റായ പട്ടികയാണെന്നും അംഗീകരിക്കാനാവില്ലെന്നും പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലുള്ളവര്‍ക്ക് നമ്മുടെ ഭക്ഷണത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് കാണുന്നതെന്നും പലരും പ്രതികരിച്ചു. അച്ചപ്പത്തിന് നീതി കിട്ടണമെന്നും ആരാണ് ഈ പട്ടിക തയ്യാറാക്കിയെന്നും തുടങ്ങി നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെയുണ്ട്. ഇതൊക്കെ എങ്ങനെ വെറുക്കപ്പെട്ടതായെന്നും ഭക്ഷണപ്രിയര്‍ പ്രതിഷേധത്തോടെ ചോദിക്കുന്നതും കാണാം.
Content Highlights: List Of Best And Worst Indian Foods Released
Published: 03 Jul 2024, 10:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented