ജാപ്പനീസ് വിഭവം ഇന്ത്യയിൽ ലഭിച്ചാൽ അതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യൻ ഭക്ഷണങ്ങൾ ഇന്ത്യൻ രീതിയിൽ വിളമ്പുന്ന ഒരു ജാപ്പനീസ് റസ്റ്ററൻ്റ് ജപ്പാനിലുണ്ട്. 'ഇന്ത്യൻ സ്പൈസ് ഫാക്ടറി’ എന്ന ജപ്പാനിലെ റസ്റ്റ്റൻ്റിനെ പറ്റി ഇൻസ്റ്റഗ്രാമിൽ റീൽ വന്നതോടെ ശ്രദ്ധനേടുകയാണ് . ഇന്ത്യൻ സംസ്കാരത്തോടുള്ള താത്പര്യംകൊണ്ട് ഷെഫ് നകയാമ-സാനും പങ്കാളി സച്ചിക്കോ-സാനും ചേർന്നാണ് ഇന്ത്യൻ ഭക്ഷണം വിളമ്പുന്നത്. 

To advertise here,

കശ്മീരി മധുരപലഹാരമായ ഫിർനി, മുറുക്ക് തുടങ്ങിയ വിഭവങ്ങളും ബംഗാളി, ദക്ഷിണേന്ത്യൻ പാചകരീതികളിലുള്ള വിവിധ വിഭവങ്ങളും മെനുവിലുണ്ട്. പരമ്പരാഗത ഇന്ത്യൻ ശൈലിയിൽ ഭക്ഷണം വിളമ്പുന്നത് റസ്റ്ററന്റിന്റെ പ്രത്യേകതയാണ്. ജപ്പാനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന സോനം മിധ എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഇരുവർക്കുമുള്ള സ്നേഹത്തേക്കുറിച്ച് പറയുന്നുണ്ട്.

ദക്ഷിണേന്ത്യൻ ശൈലിയിൽ വാഴയിലയിലാണ് ഭക്ഷണം വിളമ്പുന്നത്. സച്ചിക്കോ-സാൻ സാരി ധരിച്ചാണ് ഭക്ഷണം വിളമ്പുന്നത്. ഇന്ത്യൻ കലാസൃഷ്ടികളും സംഗീതോപകരണങ്ങളും കൊണ്ട് റസ്റ്ററൻ്റ് അലങ്കരിച്ചിരിക്കുന്നതും കാണാം.  

കൊൽക്കത്ത, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ത്യയിൽ റസ്റ്ററന്റുകൾ നടത്തിയ പരിചയമുണ്ട് നകയാമ സാനിന്. ഇന്ത്യയിൽ ജീവിച്ചിരുന്നപ്പോൾ സുപരിചിതമായിരുന്ന കൊൽക്കത്ത/ബംഗാളി പാചകരീതികൾ ജപ്പാനിലെ കൂടുതൽ ആളുകളെ അറിയിക്കാൻ കഴിയുന്നതിൽ തങ്ങൾ സന്തോഷിക്കുന്നുവെന്ന് ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്.