രീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണങ്ങളിലൊന്നാണ് ഓട്‌സ്. ഓട്‌സ് പലതരത്തില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ കുതിര്‍ത്തു കഴിയ്ക്കുന്നത് മികച്ച ഫലം നല്‍കും. രാത്രിയില്‍ ഓട്‌സ് കുതിര്‍ക്കാനായി വയ്ക്കുക. പിറ്റേന്ന് രാവിലെ പ്രാതലിന് ഇത് കഴിക്കാം. ഇതിനൊപ്പം പഴങ്ങളും വിത്തുകളും നട്‌സുമെല്ലാം ആവശ്യംപോലെ ചേര്‍ക്കാവുന്നതാണ്.

To advertise here,

കലോറി കുറഞ്ഞ ഓട്സ് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നാരുകളാണ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

ഓട്സ് കുതിര്‍ത്ത് കഴിക്കുന്നത് ദിവസം മുഴുവന്‍ സുസ്ഥിരമായ ഊര്‍ജം ശരീരത്തിന് പ്രദാനം ചെയ്യും. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം പ്രതിരോധിക്കുകയും ചെയ്യും.

ഓട്സിലുള്ള ബീറ്റാ-ഗ്ലൂക്കന്‍,  കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരംക്ഷിക്കാനും ഗുണം ചെയ്യും. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച സ്രോതസുകൂടിയാണിത്. ഓട്സ് പാലും വാഴപ്പഴവും ഒരു സ്പൂണ്‍ നിലക്കടല പൊടിച്ചതും വെണ്ണയും ചേര്‍ത്ത് കഴിക്കുന്നത് മികച്ചൊരു ലഘു ഭക്ഷണമാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ പ്രമേഹം ചെറുക്കാനും ഓട്‌സ് ഗുണം ചെയ്യും. സോലുബിള്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാലാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായകമാകുന്നത്. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന അന്നജത്തെ എളുപ്പം ദഹിപ്പിക്കാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതിരിക്കാന്‍ ഇത് ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)