ചോറുണ്ടാക്കിയിട്ട് കഞ്ഞിവെള്ളം കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പക്ഷെ ഈ കഞ്ഞിവെള്ളത്തിന് നിരവധി ഗുണങ്ങളുണ്ട്. വേനല്‍ക്കാലത്തെ നിര്‍ജലീകരണത്തെ തടയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് കഞ്ഞിവെള്ളം കുടിക്കുന്നത്. നല്ല ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നു കൂടിയാണിത്. കഞ്ഞിവെള്ളത്തില്‍ അന്നജവും അടങ്ങിയിട്ടുണ്ട്.
വയറില്‍ എപ്പോഴും പ്രശ്നങ്ങളുള്ള വ്യക്തിയാണെങ്കില്‍ കഞ്ഞിവെള്ളം കുടിക്കുന്നത് വലിയ ഗുണം ചെയ്യും. വയറിളക്കമോ വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കില്‍, കുറച്ച് കഞ്ഞിവെള്ളം കുടിക്കുന്നത് വയറിന് ഗുണം ചെയ്യും.
Also Read
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും കഞ്ഞിവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഭാരം കുറയ്ക്കാന്‍ കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
രോഗ പ്രതിരോധശേഷി കൂട്ടാനും കഞ്ഞിവെള്ളം ഗുണം ചെയ്യും. കഞ്ഞിവെള്ളത്തില്‍ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ കഞ്ഞിവെള്ളം ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും മുഖക്കുരുവിനെ തടയാനും ഗുണകരമാണ്.
അതുപോലെ മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും. തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: how drinking rice water can benefit you
Published: 22 Mar 2024, 05:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented