തീന്‍മേശയിലെ സര്‍വ്വസാധാരണ വിഭവങ്ങളില്‍ ഒന്നാണ് കാബേജ് കൊണ്ടുള്ള കറികള്‍. വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു ഇലക്കറിയാണിത്. കുട്ടികള്‍ക്കൊക്കെ ഇഷ്ടമുള്ള ഇലക്കറി കൂടിയാണിത്. സാലഡുകളിലും സ്ഥിരം സാന്നിധ്യം.
എന്നാല്‍ അത്ര നിസാരമല്ല കാബേജ് കാര്യങ്ങള്‍. നിരവധി പോഷകഗുണങ്ങളുള്ള ഇലക്കറിയാണിത്. ഇലക്കറികളില്‍ ആരോഗ്യഗുണങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ഒന്നാണിത്. നേരിയ പച്ചനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമെല്ലാം കാബേജ് ലഭ്യമാണ്.
Also Read
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സിയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ കാബേജ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്.
ഹൃദയത്തിന്റെ ആരോഗ്യത്തിനും കാബേജ് കഴിക്കുന്നത് നല്ലതാണ്. ഇവ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കാബേജിന് കഴിവുണ്ട്. കാബേജില്‍ അടങ്ങിയ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഭക്ഷണമാണ്. ഫൈബര്‍ അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ദഹനത്തിനും മികച്ചതാണ് . ഇതിലെ ഫൈബര്‍ തന്നെയാണ് ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Amazing Health Benefits Of Cabbage That You Must Know
Published: 07 Mar 2024, 11:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented