താരന്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. ശിരോചര്‍മം വൃത്തിയായി സൂക്ഷിക്കലാണ് ഇതില്‍ പ്രധാനം.  എന്നാല്‍ താരനെ സ്വാധീനിക്കുവാന്‍ നമ്മുടെ ഭക്ഷണക്രമത്തിനും കഴിയും. ഡയറ്റില്‍ വരുത്തുന്ന തെറ്റുകള്‍ താരന് കാരണമാകും. അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

To advertise here,

താരന്‍ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കുറവു മൂലവും ഉണ്ടാകും. തലയോട്ടിയിലെ വരള്‍ച്ചയാണ് ഇതിന് കാരണം. അതിനാല്‍ ഫാറ്റി ഫിഷ്, ഫ്‌ളാക്‌സ് സീഡുകള്‍, വാള്‍നട്‌സ് തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

അമിതമായ പഞ്ചസാരയുടെയും സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും സ്ഥിരമായ ഉപയോഗം താരനുള്ള സാധ്യതയെ കൂട്ടും. അതിനാല്‍ മധുരമുള്ള ലഘുഭക്ഷണങ്ങള്‍, സോഡകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കണം.  പകരം ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കണം

അമിത മദ്യപാനവും തലമുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തും. ഇതു മൂലവും താരന്‍ ഉണ്ടാകും. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വെള്ളം കുടിക്കാത്തതുമൂലവും ശിരോചര്‍മം വരണ്ടതാകും. ഇങ്ങനെയും താരന്‍ ഉണ്ടാകാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കാം. 

സിങ്ക്, ബി വിറ്റാമിനുകള്‍, പ്രത്യേകിച്ച് ബയോട്ടിന്‍, ബി 12, ബി 6 എന്നിവ ആരോഗ്യകരമായ ചര്‍മത്തിന്റെയും തലയോട്ടിയുടെയും പ്രവര്‍ത്തനത്തിന് ആവശ്യമാണ്. ഈ പോഷകങ്ങളുടെ അഭാവം താരന്‍ വരുത്തിവെയ്ക്കും. അതിനാല്‍ മത്തങ്ങ വിത്തുകള്‍, വെള്ളരിക്ക വിത്ത് തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും ധാന്യങ്ങള്‍, മുട്ടകള്‍, ഇലക്കറികള്‍ തുടങ്ങിയ ബി വിറ്റാമിന്‍ സ്രോതസ്സുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)