അടുക്കളയിലെ സൂപ്പർ ഹീറോയാണ് കാബേജ്. വിലക്കുറവ്, ദീർഘകാലം കേടുകൂടാതെ ഇരിക്കാനുള്ള കഴിവ്, ഒപ്പം ആരോഗ്യഗുണങ്ങളുടെ കലവറ - ഇങ്ങനെ നീളും കാബേജിൻ്റെ ഗുണങ്ങൾ. പച്ച കാബേജ് ആണോ അതോ ചുവന്ന (പർപ്പിൾ) കാബേജ് ആണോ കൂടുതൽ നല്ലത്? പർപ്പിൾ കാബേജ് ഇപ്പോൾ കേരളത്തിലും സുലഭമാണെങ്കിലും പലർക്കും ഇവയുടെ വൃത്യാസം അറിയില്ല.
പർപ്പിൾ vs ഗ്രീൻ
-
പർപ്പിൾ കാബേജ്: ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് പർപ്പിൾ കാബേജ്. ആന്തോസയാനിൻ എന്ന ഘടകമാണ് ഇവയ്ക്ക് കടും നിറം നൽകുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനും പർപ്പിൾ കാബേജ് മികച്ചതാണ്.
-
ഗ്രീൻ കാബേജ്: വിറ്റാമിൻ കെ, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമാണ് ഗ്രീൻ കാബേജ്. പർപ്പിൾ കാബേജിനെ അപേക്ഷിച്ച് ഇവയിൽ കാൽസ്യത്തിന്റെ അളവ് കൂടുതലായിരിക്കും.
കാബേജ്: ആരോഗ്യത്തിന്റെ കലവറ
100 ഗ്രാം ഫ്രഷ് കാബേജിൽ വെറും 25 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാൽ പോഷകങ്ങളാൽ സമ്പന്നവുമാണ്:
-
നാരുകൾ
-
വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളിക് ആസിഡ്
-
മാംഗനീസ്, പൊട്ടാസ്യം
-
കാൽസ്യം
-
കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി
ബ്രോക്കോളി, കോളിഫ്ളവർ എന്നിവയുൾപ്പെടുന്ന ക്രൂസിഫറസ് കുടുംബത്തിലാണ് കാബേജ് ഉൾപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന സൾഫോറാഫേൻ എന്ന ഘടകം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും കാബേജ് കഴിക്കുന്നത് കുടലിലെ കാൻസർ, വയറിലെ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-
സാലഡുകൾ: റസ്റ്ററന്റുകളിൽ ലഭിക്കുന്ന മയോണൈസ് ചേർത്ത കാബേജ് സാലഡുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒരു സ്പൂൺ മയോണൈസ് ഏകദേശം 50 അധിക കലോറി നൽകുന്നു. വീട്ടിൽ തന്നെ ഒലിവ് ഓയിലും വിനാഗിരിയും ചേർത്ത് സാലഡ് തയ്യാറാക്കുന്നതാണ് ഉത്തമം.
-
കാബേജ് മുറിച്ചുവെച്ചാൽ അതിലെ വിറ്റാമിൻ സി കുറയാൻ സാധ്യതയുണ്ട്. അതിനാൽ ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം മുറിക്കുകയോ അടച്ച പാത്രത്തിൽ സൂക്ഷിക്കുകയോ ചെയ്യുക.
-
സ്വാഭാവികമായി പുളിപ്പിച്ചെടുത്ത കാബേജ് ദഹനപ്രക്രിയയെ സഹായിക്കുന്ന പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നു.
Content Highlights: Discover the health benefits of green and purple cabbage.
Published: 23 Feb 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented