ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കരളിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് കരളിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നത്.
മദ്യപാനം കരളിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അതുപോലെ ചില ഭക്ഷണങ്ങളും കരളിന് നല്ലതല്ല. അത്തരത്തില്‍ കരളിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
Also Read
കരളിനെ കാക്കാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കണം. ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇതും കരളിന്റെ ആരോഗ്യത്തെ ഇല്ലതാക്കും. കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ആദ്യം ഒഴിവാക്കണം. ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റിലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സോഡിയം ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കരളിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഉപ്പ് കുറയ്ക്കുന്നത് നല്ലതാണ്.
റെഡ് മീറ്റും കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇവയിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടുന്നതിന് സാധ്യതയുണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി ഡയറ്റില്‍ ഉള്‍പ്പെടുത്തരുത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. ബേക്കറി പലഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കണം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: liver health,foods to avoid, sugary foods,processed foods,high sodium foods,food
Published: 08 Feb 2024, 04:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented