നമ്മള് പതിവായി ഉപയോഗിക്കുന്ന ധാന്യമല്ല ബാര്‍ലി. എന്നാല്‍ അതിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ബാര്‍ലിയിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിനേറെ ഗുണമുള്ള കാര്യമാണ്.നാരുകള്‍, പോഷകങ്ങള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇവ. ധാരാളം നാരുകള്‍ അടങ്ങിയ ബാര്‍ലി ശരീരത്തില്‍ നിന്നും വിഷാംശം പുറത്തു കളയാന്‍ ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു മികച്ച പാനീയമാണ് ബാര്‍ലി വെള്ളം. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ ബാര്‍ലി ശരീരത്തെ പ്രേരിപ്പിക്കുന്നു. ഈ ഹോര്‍മോണുകള്‍ മെറ്റബോളിസത്തെ കൂട്ടും. അതിലൂടെ ശരീര ഭാരം കുറയ്ക്കാന്‍ ഗുണകരമാകും.
വലിയ അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വളരെ ഗുണകരമാണ്. കൂടാതെ മലബന്ധത്തെ തടയാനും ഇവ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബാര്‍ലി വെള്ളം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാനും പ്രയോജനപ്പെടും. ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താന്‍ ബാര്‍ലി വെള്ളം ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്റെ ഗ്ലൈസമിക് സൂചികയും കുറവാണ്.
ശരീരത്തിന് ജലാംശം നല്‍കാനും നിര്‍ജ്ജലീകരണം തടയാനും ബാര്‍ലി വെള്ളം ഗുണം ചെയ്യും. ബാര്‍ലി വെള്ളം വൃക്കകളുടെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: barley water benefits,detoxification,urinary tract infections,digestion related problem,food
Published: 06 Feb 2024, 04:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented