പ്രായമാകുന്നതിന്റെ പ്രശ്നങ്ങള്‍ നമ്മളില്‍ പലരേയും അലട്ടാറുണ്ട്. പ്രായം കൂടുന്നതനുസരിച്ച് ആരോഗ്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മത്തില്‍ അതിന്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ചര്‍മത്തില്‍ ചുളിവുകളും പാടുകളും വരുന്നത് സാധാരണമാണ്. എന്നാല്‍ ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തിയാല്‍ ഇതിനെ തടയാന്‍ കഴിയും. ഭക്ഷണത്തോടൊപ്പം നമ്മുടെ ഉറക്കം, മാനസികാവസ്ഥ, ജോലി എന്നിവയെല്ലാം പ്രായം തോന്നിക്കുന്നതിന് കാരണമായി വരാം. അതിനാല്‍ ഡയറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ചെറുപ്പം നിലനിര്‍ത്താന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.
മധുരം ഒഴിവാക്കുകയെന്നത് ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഉത്തമ മാര്‍ഗമാണ്. മധുരമടങ്ങിയ വിഭവങ്ങള്‍, പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. ചോക്ളേറ്റും ബേക്കറി പലഹാരങ്ങളും ഒഴിവാക്കണം. വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങള്‍ വേണമെങ്കില്‍ കഴിക്കാം. കൃത്രിമമധുരം അടങ്ങിയ ഉത്പന്നങ്ങള്‍ വേണ്ടെന്ന് വയ്ക്കുക. കാരണം ഇവയെല്ലാം ചര്‍മത്തെ ബാധിക്കും. ചര്‍മം വലിഞ്ഞുതൂങ്ങുക, ചുളിവുകള്‍ വീഴുക എന്നിവയാണ് ഇവ കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍.
Also Read
മദ്യം കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. പതിവായ മദ്യപാനം നിര്‍ജലീകരണത്തിലേക്ക് നയിക്കും. ഇത് ചര്‍മത്തില്‍ വരകളും ചുളിവുകളും വീഴുന്നതിനും ചര്‍മം വരണ്ടതാകുന്നതിനും കാരണമാകും.
ഒഴിവാക്കേണ്ട മറ്റൊന്ന് പ്രോസസ്ഡ് മീറ്റുകളാണ്. സോസേജ്, ഹോട്ട് ഡോഗ്, ബേക്കണ്‍ എല്ലാം ഇതിലുള്‍പ്പെടും. ഉയര്‍ന്ന അളവിലാണ് ഈ വിഭവങ്ങള്‍ വഴി നമ്മുടെ ശരീരത്തിലേക്ക് സോഡിയം എത്തുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.
ഫാസ്റ്റ് ഫുഡ്സ് പതിവാക്കുന്നവര്‍ക്കും പ്രായം തോന്നിക്കും. ബര്‍ഗര്‍, പിസ പോലുള്ള വിഭവങ്ങളെല്ലാം ഇതിലുള്‍പ്പെടും. ഇവയിലുള്ള അധികമായ കൊഴുപ്പാണ് പ്രശ്നമാകുന്നത്. ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്നു എന്നതും ദോഷകരമാണ്. ചര്‍മത്തെ തന്നെയാണ് ഈ ഭക്ഷണങ്ങളും ഏറെ ബാധിക്കുന്നത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: anti aging,food,Sugary Treats, Alcohol, Processed Meats,Fast Food, Potato Chips
Published: 04 Feb 2024, 03:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented