ബദാം വളരെയേറെ ആരോഗ്യഗുണങ്ങള്‍ തരുന്ന ഒരു ഡ്രൈ ഫ്രൂട്ടാണ്. ബദാം വെറുതേ കഴിക്കുന്നതിനേക്കാള്‍ നല്ലത് കുതിര്‍ത്ത് കഴിക്കുന്നതാണ്. ഇത്തരത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍ കുതിര്‍ത്ത ബദാമില്‍ കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയെ ശരീരം നന്നായി ആഗിരണം ചെയ്യുകയും ചെയ്യും. കുതിര്‍ത്ത ബദാം കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഉള്‍പ്പെടെ, മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. ബദാമിലെ ഉയര്‍ന്ന മഗ്നീഷ്യം രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ സഹായിക്കുന്നു. ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
Also Read
ഇതിലുള്ള മോണോസാചുറേറ്റഡ് കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ദീര്‍ഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിര്‍ത്തുകയും ചെയ്യും. അതിനാല്‍, വിശപ്പ് തോന്നുമ്പോഴെല്ലാം, ട്രാന്‍സ് ഫാറ്റുകള്‍, പൂരിത കൊഴുപ്പ് എന്നിവ നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു പകരം, ഒരു ചെറിയ കപ്പ് ബദാം കഴിക്കുക. ശരീരഭാരം നിയന്ത്രിക്കാനും ഇത് ഗുണകരമാണ്.
കാരണം ബദാമിലെ പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കും. ഒരു പിടി ബദാം ലഘുഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഉപകരിക്കും.
ബദാമിലെ വിറ്റാമിന്‍ ഇ മികച്ച ഓര്‍മശക്തി പ്രദാനം ചെയ്യുന്നു. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് അവ രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുന്നു.
ബദാമില്‍ വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്,.ഇത് ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ തടയുകയും ചെയ്യുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: soaked almonds,health benefits,Improves digestion,skin, hair, Improves cholesterol,food
Published: 28 Jan 2024, 01:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented