കാലാവസ്ഥ മാറുമ്പോഴും രോഗപ്രതിരോധശേഷി കുറയുമ്പോഴുമെല്ലാം വളരെ പെട്ടെന്ന് പിടിപെടുന്ന അസുഖമാണ് പനി. പനി വരുന്നതിന് നിരവധി കാരണമുണ്ട്. നിസാരമായി കരുതാതെ കൃത്യസമയത്ത് ചികിത്സ തേടണം. പനി ബാധിക്കുമ്പോള്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധ വെക്കേണ്ടതുണ്ട്. കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളരെ പതുക്കെയായിരിക്കും. അതിനാല്‍ ഈ സമയത്ത് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കാന്‍ ശ്രദ്ധിക്കണം. പനിയുള്ളപ്പോഴും പനി മാറിയ ഉടനേയും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
പനിയുള്ളപ്പോള്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. കൂടാതെ എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങളും കഴിക്കുന്നത് നല്ലതല്ല. കാരണം കൊഴുപ്പ് കൂടുതലുള്ള ഇവ ദഹിക്കാന്‍ പ്രയാസമായിരിക്കും.
Also Read
സംസ്‌കരിച്ച ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കാം. ഇതിലും കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പനിയുള്ളപ്പോള്‍ കഴിക്കുന്നത് ദഹനക്കേട് സൃഷ്ടിക്കും.മധുരവും പഞ്ചസാരയും ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം. പനിയുള്ളപ്പോള്‍ ഇത് കഴിക്കുന്നത് നല്ലതല്ല. ഇവ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയാന്‍ കാരണമാകും.
സിട്രസ് പഴങ്ങളായ ഓറഞ്ച്, തക്കാളി തുടങ്ങിയവയും കഴിക്കരുത്. ഇതില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും പനിയുള്ളപ്പോള്‍ ദഹനക്കേടിന് കാരണമാകും. പാലും പാലുത്പന്നങ്ങളും പനിയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയും ദഹിക്കാന്‍ പ്രയാസമായിരിക്കും.
കൊഴുപ്പുള്ള മാംസവും പനിയുള്ളപ്പോള്‍ കഴിക്കരുത്. ഇത് ദഹനക്കേടുണ്ടാക്കും. അതുപോലെ തന്നെ ഒഴിവാക്കേണ്ട ഒന്നാണ് മദ്യം. പനിയുള്ളപ്പോള്‍ മദ്യപിക്കുന്നത് നിര്‍ജ്ജലീകരണത്തിനും, രോഗ പ്രതിരോധശേഷി കുറയാനും കാരണമാകും. പനിയുള്ളപ്പോള്‍ അമിതമായി കോഫി കുടിക്കുന്നത് ചിലരുടെ ശീലമാണ്. എന്നാല്‍ ഇത് നല്ലതല്ല. പനിയുള്ളപ്പോള്‍ കഫീന്‍ കൂടുതല്‍ ശരീരത്തിലെത്തിയാല്‍ ക്ഷീണത്തിന് കാരണമാകും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: foods to avoid eating during and after fever
Published: 29 Mar 2024, 04:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented