പലർക്കും തിരക്കേറിയ ജോലി ജീവിതമാണുള്ളത്. 9 മുതൽ 10 മണിക്കൂർ വരെ ജോലി ചെയ്ത ശേഷം വിശപ്പിൻ്റെ വിളിയെത്തുമ്പോൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ പ്രയാസമാണ്. കുറച്ച് പ്ലാനിങ്ങുണ്ടെങ്കിൽ വീട്ടിലെത്തിയ ഉടൻ പാചകത്തിനായി അധികം സമയം ചെലവഴിക്കാതെതന്നെ വൈകുന്നേര ലഘുഭക്ഷണമായി കഴിക്കാവുന്ന വിഭവങ്ങൾ പരിചയപ്പെടാം.
1. മുളപ്പിച്ച പയർ
മുളപ്പിച്ച പയർ ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ്. കലോറിയിൽ കുറവാണെങ്കിലും പ്രോട്ടീന്റെ സ്രോതസ്സാണ് മുളപ്പിച്ച പയറുവർഗങ്ങൾ. അതുമാത്രമല്ല, ഫോളേറ്റും മഗ്നീഷ്യവും ഫോസ്‌ഫറസും മാംഗനീസും വിറ്റാമിനുകളായ സിയും കെയും മുളപ്പിച്ച പയറുവർഗങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുളപ്പിക്കുന്നതോടെ ഇവയുടെ പോഷകമൂല്യം പതിൻമടങ്ങായി വർധിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ ഷുഗർ നില നിയന്ത്രിക്കാനും ഇത് വളരെ സഹായകരമാണ്.
2. പീനട്ട് ബട്ടർ ടോസ്റ്റ്
പീനട്ട് ബട്ടർ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവയിൽ വിറ്റാമിനുകളായ ബി, ഇ അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ സ്പൂൺ പീനട്ട് ബട്ടർ എടുത്ത് ബ്രെഡിൽ പുരട്ടി കഴിക്കാം.
3.യോഗർട്ട്
യോഗർട്ട് ഉപയോഗിച്ച് പച്ചക്കറികൾ ചേർത്ത് ഒരു പോഷകസമൃദ്ധമായ ലഘുഭക്ഷണം തയ്യാറാക്കാം. കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ ഈ വിഭവത്തിന്, സെലറി, കാരറ്റ്, ബ്രോക്കോളി, തക്കാളി എന്നിവ ചേർക്കാം.
4. വേവിച്ച മുട്ട
മുട്ടകൾ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്.വൈകുന്നേര ലഘുഭക്ഷണമായി രണ്ട് വേവിച്ച മുട്ടകൾ കഴിച്ചാൽ വയർ നിറഞ്ഞതായി തോന്നും.
5. സ്മൂത്തികൾ
സ്മൂത്തികൾ പോഷകസമൃദ്ധമായ ഒരു ലഘുഭക്ഷണമാണ്. ഇഷ്ടപ്പെട്ട പഴങ്ങളും പച്ചക്കറികളും സംയോജിപ്പിച്ച് 5-10 മിനിറ്റിനുള്ളിൽ രുചിയും പോഷണവും നിറഞ്ഞ ഒരു ഗ്ലാസ് സ്മൂത്തി തയ്യാറാക്കാം. സ്ട്രോബെറി, മാമ്പഴം, വാഴപ്പഴം എന്നിവ ഒരു കപ്പ് പാൽ അല്ലെങ്കിൽ തൈര്, കുറച്ച് തേൻ എന്നിവയോടൊപ്പം ചേർത്ത് ബ്ലെൻഡ് ചെയ്യുക.
പീനട്ട് ബട്ടർ സ്മൂത്തി
ചേരുവകള്‍
- വാഴപ്പഴം- 2
- പാല്‍- 2 കപ്പ്
- പീനട്ട് ബട്ടര്‍- അര കപ്പ്
- തേന്‍-2 ടേബിള്‍ സ്പൂണ്‍
- ഐസ്-2 ക്യൂബ്
തയ്യാറാക്കുന്ന രീതി
വാഴപ്പഴം തൊലി കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കിയെടുക്കുക. ഒരു ബ്ലെന്‍ഡറിലേയ്ക്ക് വാഴപ്പഴം മുറിച്ചത്, പാല്‍, പീനട്ട് ബട്ടര്‍, തേന്‍, ഐസ് ക്യൂബ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം.മധുരം വേണ്ടത്തവര്‍ക്ക് തേന്‍ ഒഴിവാക്കാം. പാലിന് പകരം ബദാം പാല്‍, ഓട്‌സ് പാല്‍ എന്നിവയുപയോഗിക്കുന്നതും വളരെ നല്ലതാണ്.
മാംഗോ ബനാന പപ്പായ സ്മൂത്തി
ചേരുവകള്‍
നന്നായി പഴുത്ത മാങ്ങ മുറിച്ചത് - അര കപ്പ്
നേന്ത്രപ്പഴം മുറിച്ചത് -അര കപ്പ്
പപ്പായ മുറിച്ചത് -അര കപ്പ്
പാചക രീതി
മാങ്ങയും പപ്പായയും കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് വൃത്തിയാത്തി എടുക്കണം.ശേഷം അരകപ്പ് അളവില്‍ ഓരോന്നും മുറിച്ചെടുക്കണം.
ശേഷം മിക്‌സിയുടെ ജാറില്‍ നന്നായി അടിച്ചെടുക്കാം. ഐസ് വേണമെങ്കില്‍ ഉപയോഗിക്കാം. മധുരം വേണമെന്നില്ല, നിര്‍ബന്ധമുള്ളവര്‍ക്ക് തേന്‍ ഉപയോഗിക്കാം.
Content Highlights: Nutritious Snack Ideas for After-Work Energy Boost
Published: 19 Jul 2025, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented