അമര്‍നാഥ് തീര്‍ഥാടനം നടത്തുന്ന ഭക്തര്‍ക്ക് ഭക്ഷണ കാര്യത്തില്‍ പുതിയ അറിയിപ്പെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ജിലേബി, ദോശ, ഫ്രൈഡ് റൈസ്, നോണ്‍വെജ് ഭക്ഷണം തുടങ്ങിയ ഒഴിവാക്കണമെന്ന് നിര്‍ബന്ധമുണ്ട്.കാരണം ഉയര്‍ന്ന കലോറിയുള്ള ആഹാരങ്ങള്‍ കഴിക്കരുതെന്നും കയ്യില്‍ കരുതരുതുമെന്നാണ് നിര്‍ദേശം. 

To advertise here,

കൂടാതെ ഗുലാബ് ജാമുന്‍, രസഗുള തുടങ്ങിയ മധുര പലഹാരങ്ങള്‍ക്കും, പിസ, ബര്‍ഗര്‍, ചൗമീന്‍ തുടങ്ങിയ ജങ്ക് ഫുഡുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഭക്തരെക്കൂടാതെ മറ്റ് സേവന ദാതാക്കള്‍ക്കും, ഭക്ഷണം വിളമ്പുകയും വില്‍ക്കുകയും ചെയ്യുന്ന ഹോട്ടലുകള്‍ക്കുമെല്ലാം ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ശരീരത്തിന് യോജിച്ചതല്ലെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഭക്ഷണമെനുവില്‍ മാറ്റം കൊണ്ടുവന്നത്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ യാത്രയില്‍ കരുതുകയും കഴിക്കുകയും ചെയ്യാം

യാത്രക്കാര്‍ക്ക് കൂടുതല്‍ കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍, ചോറ്, ഊത്തപ്പം, ഇഡ്ഡലി, ദാല്‍ റൊട്ടി, ചോക്ലേറ്റ്, ഓട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്, തേന്‍ തുടങ്ങിയയെല്ലാം യാത്രാവേളയില്‍ കഴിക്കാം.

ഉയര്‍ന്ന പ്രദേശങ്ങളില്‍ എത്തുമ്പോള്‍ നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.അതുകൊണ്ട് ഓരോ മൂന്ന് മണിക്കൂറിലും കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നും അറിയിപ്പിലുണ്ട്.  അതേസമയം മദ്യം, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ തുടങ്ങിയ നിര്‍ബന്ധമായും ഒഴിവാക്കണം. നാരങ്ങവെള്ളം, സര്‍ബത്ത്, കൊഴുപ്പ് കുറഞ്ഞ് പാല്‍, ജ്യൂസ്,വെജിറ്റബിള്‍ സൂപ്പ് എന്നിവ പകരം കുടിക്കാം.