മിനിസ്‌ക്രീനിനെക്കുറിച്ചും ടെലിവിഷൻ അഭിനേതാക്കളെക്കുറിച്ചും നടൻ രോഹിത് റോയ് നടത്തിയ വിവാദപരമായ പരാമർശങ്ങൾ ബോളിവുഡിൽ വൻ ചർച്ചയായിരിക്കുകയാണ്. ടെലിവിഷനെ ഡസ്റ്റ്ബിന്നെന്ന് എന്ന് വിശേഷിപ്പിക്കുകയും സിനിമ അഭിനേതാക്കളുടെ സ്‌റ്റൈലും ഗാംഭീര്യവും ടിവി താരങ്ങൾക്ക് ഇല്ലെന്ന് ആരോപിക്കുകയും ചെയ്ത രോഹിത് റോയിക്കെതിരെ കടുത്ത ഭാഷയിലാണ് നടി ദേവോലീന ഭട്ടാചാർജി പ്രതികരിച്ചിരിക്കുന്നത്.
Read Also: 'ടെലിവിഷൻ വെറുമൊരു ഡസ്റ്റ്ബിൻ; ടിവി താരങ്ങൾക്ക് പെരുമാറാൻ അറിയില്ല'-രോഹിത് റോയി
തനിക്ക് അന്നം തന്ന മാധ്യമത്തെ അധിക്ഷേപിക്കുന്നത് കേവലം ശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണെന്നും ദേവോലീന തുറന്നടിച്ചു. അടുത്തയിടെ നൽകിയ ഒരു അഭിമുഖത്തിലാണ് 'സാത്ത് നിഭാന സാത്തിയ' സീരിയലിലെ ഗോപി ബഹു എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ ദേവോലീന തന്റെ രോഷം പങ്കുവെച്ചത്.'കഴിച്ച പാത്രത്തിൽ തന്നെ തുപ്പുന്നതും ഉണ്ണുന്ന കൈക്ക് കൊത്തുന്നതും ചിലരുടെ ശീലമാണ്. രോഹിത് റോയിയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അതാണ് തോന്നിയത്. സിനിമകളുടെ കാര്യം പോട്ടെ, അദ്ദേഹം ഏത് പ്രശസ്തമായ ടിവി സീരിയലിലാണ് അഭിനയിച്ചതെന്ന് എനിക്ക് സത്യത്തിൽ ഓർമ്മ പോലുമില്ല. സത്യസന്ധമായി പറഞ്ഞാൽ, ഭൂരിഭാഗം ആളുകൾക്കും അദ്ദേഹം ടിവിയിലൂടെ തന്നെ വലിയ ജനപ്രീതി നേടിയ റോണിത് റോയിയുടെ സഹോദരനാണ്. അതിൽ കൂടുതൽ എന്താണ് അദ്ദേഹത്തിന്റെ ഇൻഡസ്ട്രിയിലെ സംഭാവനയെന്ന് എനിക്ക് അറിയില്ല,' ദേവോലീന പറഞ്ഞു.
ടെലിവിഷൻ അത്ര മോശം മാധ്യമമായിരുന്നെങ്കിൽ രോഹിത് റോയ് എന്തിനാണ് വർഷങ്ങളോളം ഇതിന്റെ ഭാഗമായി നിന്നതെന്ന് ദേവോലീന ചോദിക്കുന്നു. 'ടിവി അത്രയും മോശമാണെങ്കിൽ എന്തിനാണ് അദ്ദേഹം വർഷങ്ങളോളം ഇതിൽ ജോലി ചെയ്തത്? എന്നിട്ട് ഇപ്പോൾ അതിനെ ചവറ്റുകുട്ടയെന്ന് വിളിക്കുന്നത് എന്ത് ന്യായമാണ്-ദേവോലീന ചോദിച്ചു.
ഇന്ന്് ബോളിവുഡിലെ പ്രമുഖ താരങ്ങൾ പോലും തങ്ങളുടെ ചിത്രങ്ങളുടെ പ്രൊമോഷനായി ടിവി ഷോകളിലും റിയാലിറ്റി ഷോകളിലും എത്തുന്നുണ്ടെന്ന് നടി ചൂണ്ടിക്കാട്ടി. 'സിനിമ പ്രൊമോട്ട് ചെയ്യാനും റിയാലിറ്റി ഷോകൾ ഹോസ്റ്റ് ചെയ്യാനും ബിഗ് സ്‌ക്രീൻ താരങ്ങൾ ഇന്ന് ടെലിവിഷനിലാണ് വരുന്നത്. അപ്പോൾ അവരെയൊക്കെയാണോ രോഹിത് റോയ് ഡസ്റ്റ്ബിന്നിൽ ജോലി ചെയ്യുന്നവർ എന്ന് അർത്ഥമാക്കുന്നത്? തനിക്ക് അന്നം തന്ന മാധ്യമത്തെ തരംതാഴ്ത്തി സംസാരിച്ച് ശ്രദ്ധ നേടാനുള്ള വെറുമൊരു നിരാശാജനകമായ ശ്രമം മാത്രമാണിത്-ദേവോലീന പറ്ഞ്ഞു.
തന്റെ വളർച്ചയിലും കരിയറിലും ടെലിവിഷൻ നൽകിയ വലിയ പങ്കിനെക്കുറിച്ച് നടി അഭിമാനത്തോടെ സംസാരിച്ചു. 'ടെലിവിഷൻ എന്റെ വീടാണ്. എനിക്ക് ജോലിയും സ്വത്വവും ആദരവും കരിയറും നൽകിയത് ഈ മാധ്യമമാണ്. ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണം ടെലിവിഷനാണ്. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്നു,' ദേവോലീന വ്യക്തമാക്കി.ടെലിവിഷൻ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും അപമാനിക്കുന്ന തരത്തിലുള്ള രോഹിത് റോയിയുടെ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും ബോളിവുഡ് ടെലിവിഷൻ വൃത്തങ്ങളിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Content Highlights: Actor Rohit Roy controversy over calling television a dustbin., Actress Devoleena Bhattacharjee strongly reacts to the derogatory remarks., Devoleena defends television as the medium that provided her career and identity., Highlights how big-screen actors rely on TV shows for movie promotions.
Published: 13 Sept 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented