പോഷകഗുണങ്ങളില്‍ മുമ്പനാണ് ചിയാ വിത്തുകള്‍. ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ ചിയാ വിത്തുകള്‍ മുളപ്പിച്ച് മൈക്രോഗ്രീന്‍ കഴിക്കുന്നതിനെ കുറിച്ച് അറിയാമോ? സ്മൂത്തികളിലും സാന്റ്‌വിച്ച്, സാലഡ് എന്നിവയെല്ലാം തയ്യാറാക്കുമ്പോള്‍ അതില്‍ മുളപ്പിച്ച ചിയാ വിത്തുകള്‍ ഉപയോഗിക്കാം. കടയില്‍നിന്ന് പണം മുടക്കി വാങ്ങുന്നതിന് പകരം വീട്ടില്‍വെച്ചുതന്നെ ചിയാ വിത്തില്‍നിന്ന് മൈക്രോഗ്രീന്‍ ഉണ്ടാക്കിയെടുക്കാം.
ചിയ മുളപ്പിക്കുന്നതിനായി ഒരു ഗ്ലാസ് കണ്ടെയ്‌നറും വെള്ളവും ഒരു തുണിയോ ടിഷ്യൂ പേപ്പറോ മാത്രം മതിയെന്നാണ് ഡിജിറ്റല്‍ ക്രിയേറ്ററായ കനക് ഗുര്‍നാനി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. കണ്ടെയ്‌നറില്‍ ചെറിയ തുണി വിരിച്ച് അതിലേക്ക് അല്‍പം വെള്ളം തളിക്കുക. ശേഷം ചിയാ വിത്തുകളിട്ട് അടച്ച് മാറ്റിവെക്കുക.
ALSO READ: ഫ്‌ളാക്‌സ് സീഡ് ആണോ ചിയാ സീഡ് ആണോ ആരോഗ്യത്തിന് ഏറ്റവും നല്ലത്?.
24 മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വെള്ളം തളിക്കുക. ചിയാ വിത്തുകള്‍ മുളച്ച് വളരാന്‍ തുടങ്ങിയാല്‍ മാത്രമേ കണ്ടെയ്‌നറിന്റെ അടപ്പ് മാറ്റാവൂ. വിത്ത് മുളച്ച് വളരാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് അവര്‍ വീഡിയോയില്‍ പറയുന്നത്. ചിയയുടെ ഗുണങ്ങളും കനക് ഗുര്‍നാനി വിവരിച്ചിട്ടുണ്ട്.
ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, തുടങ്ങി പോഷകങ്ങളുള്ള ചിയാ വിത്തുകള്‍ ദഹനത്തിനും പ്രതിരോധശക്തിക്കും ചര്‍മത്തിനും തലമുടിക്കുമെല്ലാം നല്ലതാണെന്നാണ് അവര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. വലിയ ചെലവൊന്നുമില്ലാതെ പോഷകസമൃദ്ധമായ ഭക്ഷണസാധനമുണ്ടാക്കാനുള്ള ഒരു മാര്‍ഗമാണിതെന്നും അവര്‍ പറയുന്നു.
ALSO READ: ചിയാ വിത്തുകളും ബേസില്‍ വിത്തുകളും; വ്യത്യാസങ്ങൾ
മൈക്രോഗ്രീന്‍
വിത്ത് മുളച്ച് വരുന്ന വളരെ ചെറിയ തൈകളാണ് മൈക്രോഗ്രീന്‍. മുളച്ച് 15 ദിവസത്തിനുള്ളില്‍ വിളവെടുക്കണം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍. പയര്‍ അടക്കമുള്ളവ രണ്ടിലധികം ഇലകള്‍ വളര്‍ത്തിയും ഉപയോഗിക്കാവുന്നതാണ്. സാധാരണ ഉപയോഗിക്കുന്ന ഇലക്കറികളേക്കാളും പോഷകഗുണം മൈക്രോഗ്രീനുകള്‍ക്കുണ്ടാണ് പറയപ്പെടുന്നത്.
Content Highlights: Grow Chia Microgreens at Home
Published: 26 Jul 2025, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented