കാഴ്ചയില്‍ കുഞ്ഞന്മാരാണ് ചിയാ വിത്തുകളും ബേസില്‍ വിത്തുകളും. എങ്കിലും ഏറെ പോഷകഗുണങ്ങളുള്ളവയാണ് ഈ രണ്ടു വിത്തുകളും. കാണാന്‍ ചെറിയ സാമ്യതകളുള്ള ഇവ ചിലര്‍ക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ തമ്മില്‍ മാറിപ്പോയിട്ടുണ്ടാകാം. ഇവ രണ്ടിന്റേയും ഗുണങ്ങളെന്തെല്ലാമാണെന്ന് പരിശോധിക്കാം.
ചിയാ സീഡുകള്‍
മെക്സിക്കയില്‍ ജന്മമെടുത്ത് ഉപയോഗത്തില്‍ ലോകമൊട്ടാകെ വ്യാപിച്ച ചിയാ സീഡുകള്‍ പ്രോട്ടീന്‍, ഒമേഗ-3, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല വിഭവങ്ങളിലും ചിയാ വിത്തുകള്‍ ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്.
സ്മൂത്തികള്‍, പാനീയങ്ങള്‍, ഫ്രൂട്ട് ബൗള്‍ എന്നിവയിലും ചിയാവിത്തുകള്‍ ചേര്‍ക്കുന്നു. പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ചിയാ വിത്തുകള്‍ വെള്ള, കറുപ്പ്, ചാരനിറം എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.
തുളസി വിത്തുകള്‍ അഥവാ ബേസില്‍ സീഡുകള്‍
ഒരുപാട് പോഷകമൂല്യമുള്ളവയാണ് തുളസി വിത്തുകള്‍. കറുപ്പ് നിറത്തില്‍ കാണുന്ന ഇവയ്ക്ക് ചെറിയ രുചിയുമുണ്ട്. ഇന്ത്യയിലാണിതിന്റെ ജന്മസ്ഥലം. ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയെല്ലാം അടങ്ങിയ ബേസില്‍ സീഡുകള്‍ കഴിച്ചാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ശമനം ലഭിക്കും.
വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ചിയാ, ബേസില്‍ വിത്തുകള്‍ വ്യത്യസ്തമായാണ് കാണപ്പെടുക. ചിയാ സീഡിനേക്കാളും വെള്ളം വലിച്ചെടുത്ത് വീര്‍ത്ത അസ്ഥയിലാണ് ബേസില്‍ സീഡ് കാണപ്പെടുക. ഉപയോഗത്തിലും ഇരു വിത്തുകളും തമ്മില്‍ വ്യത്യാസമുണ്ട്.
വെള്ളത്തിലിട്ട് കുതിര്ത്തും അല്ലാതെയും ചിയാ വിത്തുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ബേസില്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
100 ഗ്രാം ബേസില്‍ വിത്തുകളില്‍ 40.85 ഗ്രാം ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചിയാ വിത്തുകളിലാകട്ടെ 34 ഗ്രാം ഫൈബറാണുള്ളത്. അതേസമയം, പ്രോട്ടീന്റെയും ഒമേഗ-3യുടെയും കാര്യത്തില്‍ ചിയാ വിത്തുകളാണ് മുന്നിലെന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് പ്രോപ്പര്‍ട്ടീസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്.
ഈ രണ്ട് വിത്തുകളും കഴിക്കുന്നത് അസിഡിറ്റിയടക്കമുള്ള ഉദരസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉത്തമമാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Differences of chia seeds and basil seeds
Published: 16 Jul 2025, 09:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented