
സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെ വൈറല്‍ വീഡിയോ കാണുന്നവരാണ് നമ്മള്‍. പലതും നമ്മളെ വിസ്മയിപ്പിക്കുന്നവയുമാണ്. അത്തരം വീഡിയോകള്‍ ലക്ഷക്കണക്കിന് പേര്‍ കാണുമ്പോഴാണ് വൈറലാകുന്നത്. എന്നാല്‍ അപൂര്‍വം ചില വീഡിയോകള്‍ ആ പരിധികളെല്ലാം ലംഘിച്ച് കുതിച്ചുകയറി ജനകോടികളിലേക്ക് എത്തും.
അത്തരത്തിലൊരു വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തരംഗമാകുന്നത്. വെറും അഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇത്. ജീവനുള്ള ബ്രഡ് ആണോ ഇത് എന്ന സംശയത്തോടെയാണ് ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുകയും പങ്കുവെക്കുകയും ചെയ്യുന്നത്.
വൃത്താകൃതിയിലുള്ള ബ്രഡാണ് വീഡിയോയിലുള്ളത്. എന്നാല്‍ പൊടുന്നനെ ആ ബ്രഡ് അനങ്ങിത്തുടങ്ങുകയും രണ്ട് ജീവികളായി മാറുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. tarek.em എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം രണ്ടരക്കോടിയിലേറെ പേരാണ് കണ്ടുകഴിഞ്ഞത്.
നിര്‍മ്മിത ബുദ്ധി അഥവാ എ.ഐയുടെ സഹായത്തോടെ സൃഷ്ടിച്ച വീഡിയോ ആണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈറല്‍ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് കമന്റുകളില്‍ ലഭിക്കുന്നത്. ഇത് ശരിയല്ലെന്നും വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്നുമാണ് ഒരു കമന്റ്. ഇനി മുതല്‍ ബ്രഡ് കഴിക്കാന്‍ എനിക്ക് പേടിയാണ് എന്ന് മറ്റൊരാള്‍. നായക്കുട്ടികള്‍ ജനിക്കുന്നത് ഇങ്ങനെയാണ് എന്ന് മക്കളോട് പറയാന്‍ പോകുകയാണെന്നാണ് ഇനിയൊരാള്‍ പറഞ്ഞത്.
Content Highlights: Viral Video of Bread Coming 'Alive' Hits 250 Million Views, But Viewers Are Unhappy
Published: 20 Nov 2024, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented