എന്ത് കഴിച്ചാലും വയറിന് പ്രശ്നങ്ങളുണ്ടാകുന്ന ചിലര്‍ നമുക്കിടയിലുണ്ട്. നെഞ്ചെരിച്ചിലും വയറുവേദനയുമെല്ലാം ഇവരെ പതിവായി ആശങ്കപ്പെടുത്താറുണ്ട്. വയറിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിന് വലിയ സ്ഥാനമുണ്ട്.
നമ്മള് കഴിക്കുന്ന ഭക്ഷണമാണ് കുടലിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. കുടലില്‍ നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളൂ. വയറിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.
Also Read
നെയ്യ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് നമ്മളില്‍ ഭൂരിഭാഗം പേരുടെയും ധാരണ. എന്നാല്‍ കൃത്യമായ അളവില്‍ നെയ്യ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡ് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
വയറിന്റെ ആരോഗ്യത്തിന് നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണമാണ് തൈര്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നത് മൂലം കുടലില്‍ നല്ലയിനം ബാക്ടീരിയകളുടെ എണ്ണം കൂട്ടാന്‍ സാധിക്കും. ഇത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുകയും കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. കൂടാതെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
അടുക്കളയില്‍ പതിവായി കാണുന്നതാണ് ഉള്ളിയും സവാളയും. ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഇവ സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് ഗുണം ചെയ്യും.
നേന്ത്രപ്പഴം കഴിക്കുന്നതും വയറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് നേന്ത്രപ്പഴം. വയറിനുള്ളിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇവ സഹായിക്കും.ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. ദഹനപ്രശ്നങ്ങളും വയറുവേദനയും മാറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Gut Health,ginger,Yoghurt,curd,food
Published: 30 Nov 2023, 10:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented