പോഷകങ്ങള്‍ ശരീരത്തിന് ഏറ്റവും ആവശ്യമുളള ഘടകമാണ്. അത്തരത്തില്‍ ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ഇതിന്റെ അഭാവം ശരീരത്തില്‍ പല പ്രശ്‌നങ്ങള്‍ വരുത്തിവെയ്ക്കും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്.
വായില്‍ അള്‍സറുകള്‍, സൂചി കുത്തുന്നതു പോലുള്ള തോന്നല്‍, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക, കൈ- കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ക്ഷീണം, തളര്‍ച്ച തുടങ്ങിയ പല പ്രശ്‌നങ്ങള്‍ ഇതിന്റെ അഭാവത്തിലുണ്ടാകും.ഇത്തരത്തില്‍ വിറ്റാമിന്‍ ബി12 അഭാവമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.
മുട്ടയാണ് ഇതില്‍ പ്രധാനം. ഇതില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളുടെ കലവറയാണ് കൂടിയാണ് മുട്ട. വിറ്റാമിന്‍ എ, ബി5, ബി6, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും.
മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. മുട്ട സള്‍ഫര്‍ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
പാലുത്പ്പന്നങ്ങളില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. യോഗട്ട്,ചീസ് തുടങ്ങിയവ കഴിക്കുന്നത് ഇതിന്റെ അഭാവം പരിഹരിക്കാന്‍ സഹായിക്കും. മത്സ്യം കഴിക്കുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Vitamin B12, egg, milk,Dairy products,food,cheese
Published: 07 Nov 2023, 02:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented