തണുപ്പുകാലമാകുന്നതോടെ ചര്‍മപ്രശ്നങ്ങളും കൂടുന്നത് പതിവാണ്. ചര്‍മം വരണ്ടതാകുന്നു എന്നതാണ് ഭൂരിഭാഗം പേരും നേരിടുന്ന വെല്ലുവിളി. ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് ചര്‍മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതിന് കാരണമാകും. എന്നാല്‍ ഭക്ഷണക്രമത്തിലുള്ള ചെറിയൊരു മാറ്റത്തിലൂടെ ഇതിന് പരിഹാരം കാണുവാന്‍ സാധിക്കും. ചര്‍മത്തിന്റെ ആരോഗ്യത്തിനായി മഞ്ഞുകാലത്ത് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
ചര്മസംരംക്ഷണത്തിന് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവക്കാഡോ. ഇതില്‍ ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 9 ഫാറ്റി ആസിഡ് ഗുണം ചെയ്യും.
Also Read
ചിയ വിത്തുകള്‍ കഴിക്കുന്നത് മഞ്ഞുകാലത്ത് ശരീരത്തിനും അതുപോലെ തന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ ജലാംശം മെച്ചപ്പെടുത്താനും ആരോഗ്യകരമായ തിളക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
ചണവിത്തുകള്‍ കഴിക്കുന്നതും ചര്മസംരംക്ഷണത്തിന് വലിയരീതിയില്‍ ഗുണം ചെയ്യും. ചണവിത്തുകളില്‍ അവശ്യ ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ ജലാംശം വര്‍ധിപ്പിക്കാന്‍ സഹായകരമാകും.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇതില്‍ ആന്റിഓക്സിഡന്റുകളും ഫ്ളവനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ജലാംശം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.വെളിച്ചെണ്ണ ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തത് വളരെയേറെ ഗുണം ചെയ്യും.
വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഓറഞ്ച്, ഗ്രേപ്പ്ഫ്രൂട്ട് ,നാരങ്ങ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് കൊളാജന്‍ ഉത്പാദനത്തിനും ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വലിയരീതിയില്‍ സഹായകരമാകും. ഗ്രീന്‍ ടീ കുടിക്കുന്നത് ചര്‍മത്തിലെ ജലാംശം കൂട്ടുവാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Winter skincare,daily diet , skin health,chia seed,flax seed,dark chocolate,food
Published: 25 Nov 2023, 09:55 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented