രോഗ്യസംരക്ഷണത്തിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് കറുത്ത അരി. പണ്ട് ചൈനയിലെ രാജകുടുംബങ്ങൾക്ക് മാത്രമാണ് ഇവ കഴിക്കാൻ അനുവാദമുണ്ടായിരുന്നത് എന്നൊരു മിത്തും ഇവയ്ക്കു പിന്നിലുണ്ട്. അതിനാൽ 'ഫോർബിഡൻ റൈസ്' എന്ന വിളിപ്പേരുമുണ്ട്. മണിപ്പൂർ, അസം, മേഘാലയ തുടങ്ങിയ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിളയുന്ന ഈ അരിയുടെ ഔഷധമൂല്യം ശ്രദ്ധിക്കപ്പെടുകയാണ്. ഇവയുടെ ഗുണങ്ങൾ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ 'സൂപ്പർ ഫുഡ്' എന്ന് അടുത്തിടെ വിശേഷിപ്പിച്ചിരുന്നു.

To advertise here,

എന്താണ് കറുത്ത അരിയെ വ്യത്യസ്തമാക്കുന്നത്?

മറ്റ് അരിവർഗ്ഗങ്ങളെ അപേക്ഷിച്ച് ഇതിന് കറുപ്പോ കടും പർപ്പിൾ നിറമോ നൽകുന്നത് ആന്തോസയാനിൻ (Anthocyanins)എന്ന ആന്റിഓക്‌സിഡന്റുകളാണ്. കാഴ്ചയിൽ മാത്രമല്ല, പോഷക ഗുണത്തിലും ഇവ മുൻപന്തിയിലാണ്.

പ്രധാന ഗുണങ്ങൾ:

  • ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം: ഹൃദ്രോഗം, അൽഷിമേഴ്‌സ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്തോസയാനിനുകൾ ധാരാളമുണ്ട്.

  • ഹൃദയാരോഗ്യം: രക്തത്തിലെ ‘ചീത്ത കൊളസ്‌ട്രോൾ’ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും ഈ അരിയിലെ പോഷകങ്ങൾ സഹായിക്കുന്നു.

  • ഭാരം കുറയ്ക്കാൻ: നാരുകളുടെ അളവ് കൂടുതലായതിനാൽ തന്നെ ഇടയ്ക്കിടെ വിശപ്പുണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ്.

  • ദഹനവും പ്രമേഹ നിയന്ത്രണവും: രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിൽ മാത്രമേ ഇവ വർദ്ധിപ്പിക്കുകയുള്ളൂ. കൂടാതെ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു.

പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

സാധാരണ അരിയെ അപേക്ഷിച്ച് കറുത്ത അരി പാകം ചെയ്യാൻ അല്പം കൂടുതൽ സമയം ആവശ്യമാണ്.

അരിയും വെള്ളവും ചേർത്ത് പാത്രം മൂടിവെച്ച് ചെറിയ തീയിൽ 30-35 മിനിറ്റ് വേവിക്കുക. വെള്ളം പൂർണ്ണമായും വറ്റിക്കഴിഞ്ഞാൽ തീ അണച്ച് 5 മിനിറ്റ് മൂടിവെച്ച ശേഷം മാത്രം ഉപയോഗിക്കുക.