
കോട്ടയം: ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ നെൽകൃഷിയുടെ ഒരുവിള വേണ്ടെന്ന് വെച്ചേക്കും. എൽനിനോയുടെ സാഹചര്യത്തിൽ പരമാവധി കുടിവെള്ളം സംരക്ഷിച്ച് നിർത്താനാണിത്. തെലങ്കാന മുഖ്യമന്ത്രി തന്നെ കൃഷിക്കാരോട് ഇതിനുള്ള അഭ്യർഥന മുന്നോട്ടു വെച്ചു. ആന്ധ്രയിൽ കാർഷിക കൂട്ടായ്മകൾ തന്നെ അടുത്തൊരു കൃഷി വേണ്ടെന്ന് വെക്കാൻ പലയിടത്തും തീരുമാനമെടുത്തിരുന്നു. ഇതോടെ അരിവില കുതിക്കുമെന്നുറപ്പായി.
വിവിധ സംസ്ഥാനങ്ങളിലെ മില്ലുകൾക്കുവേണ്ടി നെല്ല് സംഭരിക്കുന്ന ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ് പ്രകാരം അരി വില 90-ന് മുകളിലേക്ക് എത്തും. സമാനതകളില്ലാത്ത വിലയേറ്റമായിരിക്കുമിത്. സംസ്ഥാന സർക്കാരുകൾ പരമാവധി സബ്സിഡി നല്കി പൊതുവിപണിയിൽ ഇടപെട്ടില്ലെങ്കിൽ സ്ഥിതി മോശമാകും. മട്ടയരി വില ഓണത്തിന് തൊട്ടുമുമ്പ് കിലോഗ്രാമിന് 60 രൂപയെത്തിയിരുന്നു.
തെലങ്കാനയിൽ ഡാമുകളിൽ പാതിയിൽ താഴെയാണ് ജല ശേഖരം. മൺസൂൺ 28 ശതമാനം കുറവാണ് കിട്ടിയത്. എട്ട് മുതൽ 10 മാസം വരെയുള്ള കുടിവെള്ളത്തിന് കരുതൽ വേണ്ടിവരുമെന്നാണ് സ്ഥിതി. ജലക്ഷാമം 1.3 ദശലക്ഷം ഹെക്ടർ പാടങ്ങളെ ബാധിക്കുമെന്നാണ് പറയുന്നത്.
ആന്ധ്രയിൽ 51 ശതമാനമാണ് മഴക്കുറവ്. 122 മേഖലകളിൽ അതിരൂക്ഷമായ വരൾച്ച ബാധിക്കുമെന്നാണ് സർക്കാർ മുന്നറിയിപ്പ്. നെൽകൃഷി ഇടങ്ങളിൽ 1.26 ലക്ഷം ഹെക്ടറിന്റെ കുറവാണ് ആദ്യ സീസണിൽതന്നെ റിപ്പോർട്ട് ചെയ്തത്. കർണാടകത്തിൽ 3.09 ലക്ഷം ഹെക്ടറിലാണ് ഇപ്പോൾ തന്നെ കുറവ് വന്നത്. വരൾച്ചാ സാധ്യത ഇതിന്റെ നാലിരട്ടി വരെയുള്ള ഇടങ്ങളിലേക്ക് വ്യാപിക്കാം.
തമിഴ്നാട്ടിലും നെൽകൃഷി വളരെ മോശമായി. ജലക്കുറവ് പ്രതീക്ഷിക്കുന്നതിനാൽ പല മേഖലകളിലും വിത ഒഴിവാക്കിയിട്ടുണ്ട്. ആദ്യ സീസണിൽ 28 ശതമാനം പാടങ്ങളിൽ കൃഷി ഇറക്കിയിട്ടില്ല. നാല് ലക്ഷം ഹെക്ടറിന്റെ കുറവാണ് പോയവർഷത്തെ ഈ സീസണെ അപേക്ഷിച്ചുള്ളത്. ഒക്ടോബർ-മാർച്ച് സീസണിൽ നല്ല വിളവ് കിട്ടിയാലേ വാർഷികലക്ഷ്യം നേടാനാകൂ. മഴ കുറഞ്ഞാൽ ഇത് അസാധ്യമാകും. കേരളത്തിലേക്ക് വർഷാന്ത്യത്തിൽ 14,000 ലോഡ് വരെയാണ് ഇതര
Content Highlights: Andhra Pradesh and Telangana are dropping paddy cultivation due to severe water scarcity and El Nino conditions., Rice prices are projected to surge past 90 rupees per kilogram across markets., Significant rainfall deficits reported in Telangana, Andhra Pradesh, Karnataka, and Tamil Nadu impacting millions of hectares of farmland.
Published: 18 Oct 2026, 11:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented