പൊതുവേ ആളുകള്‍ക്ക് കഴിക്കാന്‍ ഇഷ്ടമുള്ള പഴമാണ് സ്ട്രോബെറി. ഇത് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്.
എന്നാല്‍ ഉണക്കിയ സ്ട്രോബെറി കഴിച്ചിട്ടുണ്ടോ? നമ്മുടെ ഡയറ്റില്‍ ഉണക്കിയ സ്ട്രോബെറി പതിവുള്ളതല്ല. എന്നാല്‍ ഉണക്കിയ സ്ട്രോബെറിക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. നിരവധി വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
Also Read
കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇവ. അതിനാല്‍ ഇത് കഴിക്കുന്നത് മലബന്ധത്തെ അകറ്റുകയും ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും. കൂടാതെ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ ഉണക്കിയ സ്ട്രോബെറി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. പ്രത്യേകിച്ച് ഉണങ്ങിയ സ്ട്രോബെറിയില്‍ എലാജിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ചുളിവുകളെ തടയാനും ചര്‍മ്മം സംരക്ഷിക്കാനും സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Dried Strawberries,Rich in Antioxidants,Dietary Fiber, Packed with Nutrients,food
Published: 04 Jan 2024, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented