ഫിറ്റ്നസിലും ആരോഗ്യസംരക്ഷണത്തിന് ശ്രദ്ധിക്കുന്നവരുടെ പ്രധാന ആവശ്യമാണ് നല്ല മസില്. വ്യായാമത്തിലൂടെയും കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മാത്രമേ മസില് കൂട്ടാന്‍ സാധിക്കുകയുള്ളൂ.മസില് കൂട്ടുന്നതില്‍ ഭക്ഷണത്തിലുള്ള പങ്ക് വളരെ വലുതാണ്.
പുരുഷന്മാര് പലപ്പോഴും ജിമ്മില്‍ പോയി മസില് കൂട്ടാന്‍ ശ്രമിക്കാറുണ്ട്. സിക്സ് പാക്കിനായി കഠിന പരിശ്രമത്തിലാണ് പലരും. എന്നാല്‍ മസില് കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധ വേണം. അത്തരത്തില്‍ മസിലിനായി പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
Also Read
പ്രോട്ടീനുകളുടെ മികച്ച സ്രോതസായ മുട്ടയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പ്രോട്ടീന്‍ മസില് ഉണ്ടാകാന്‍ വളരെ ആവശ്യമുള്ള ഘടകമാണ്. അതിനാല്‍ മസില് വര്‍ധിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.
പോഷകങ്ങളാല്‍ സമ്പന്നമാണ് നേന്ത്രപ്പഴം. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും മസില് കൂടാനും ഇത് വളരെ നല്ലതാണ്. ചിക്കന്‍ കഴിക്കുന്നത് അതുപോലെ വലിയ ഗുണം ചെയ്യും.പ്രധാനമായും ചിക്കന്‍ ബ്രെസ്റ്റ് കഴിക്കുന്നത് മസില് കൂട്ടാന്‍ സഹായിക്കും. ഇതില്‍ കൂടിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
പാലുത്പ്പന്നങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മസില് കൂടുന്നതിന് ഗുണം ചെയ്യും. ഇവയില്‍ നല്ലൊരളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്രീക്ക് യോഗര്‍ട്ട്, പനീര്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നിലക്കടല, ബദാം തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. കൂടെ പ്രോട്ടീനും ഫൈബറും കാര്‍ബോഹൈട്രേറ്റും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഓട്സും പതിവായി കഴിക്കുന്നതും മസില് കൂട്ടാന്‍ സഹായിക്കും.
മത്സ്യം കഴിക്കുന്നതും മസില് കൂടാന്‍ നല്ലതാണ്. പ്രത്യേകിച്ചും ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനുമൊക്കെ അടങ്ങിയ ചൂര, സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ കഴിക്കുന്നത്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കണ്ട. വിറ്റാമിനുകളും അയേണും അടങ്ങിയ സോയാബീന്‍ കഴിക്കുന്നതും പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Build Muscles,Lean Meats,High Dietary Fiber,food,diet
Published: 03 Jan 2024, 12:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented