സീസണ്‍ അനുസരിച്ച് ഭക്ഷണപദാര്‍ഥങ്ങളില്‍ തിരഞ്ഞെടുപ്പും ക്രമീകരണവും നടത്തുന്നത് അതതു കാലത്ത് ശരീരത്തിന് ആവശ്യമായ പോഷകം നല്‍കുന്നതിനും മികച്ച പ്രതിരോധ ശേഷി നല്‍കുന്നതിനും ദഹനത്തിനുമെല്ലാം സഹായിക്കുന്നു.
മഞ്ഞുകാലത്ത് വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തെ തണുത്ത കാലാവസ്ഥയിലേക്ക് മാറ്റാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും സുസ്ഥിരമായ ഊര്‍ജം പ്രദാനം ചെയ്യാനും ഇത് സഹായിക്കുന്നു.
മഞ്ഞുകാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ നമ്മെ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഏതെല്ലാമാണ് അവയെന്ന് നോക്കാം.
മധുരക്കിഴങ്ങ്
ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇതിലെ ഉയര്‍ന്ന ഫൈബര്‍ കണ്ടന്റ് ദഹനത്തിനും ബ്ലഡ് ഷുഗര്‍ നില തുലനപ്പെടുത്താനും സഹായിക്കുന്നു. വൈറ്റമിന്‍ സി ആകട്ടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
മത്തന്‍
മത്തങ്ങയില്‍ ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരം വിറ്റാമിന്‍ എ ആയി മാറ്റുന്ന ഒരു ആന്റിഓക്സിഡന്റാണിത്. പ്രതിരോധത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ എ അത്യാവശ്യമാണ്. ദഹനത്തിനും ഗുണം ചെയ്യുന്നു. സ്മൂത്തി, സൂപ്പ് എന്നിവയ്ക്കും മത്തന്‍ ഉപയോഗിക്കാം.
ആപ്പിള്‍
ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ പഴമാണ് ആപ്പിള്‍. വിട്ടുമാറാത്ത അസുഖങ്ങളെ തുരത്താന്‍ ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. പ്രതിരോധശക്തി ബലപ്പെടുത്താന്‍ ആപ്പിള്‍ സഹായിക്കുന്നു. ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്.
പിയര്‍ പഴങ്ങള്‍
ധാരാളം ഫൈബര്‍ അടങ്ങിയ പഴമാണ് പിയര്‍. മലബന്ധം തടയാനും ദഹനത്തിനും ഇത് സഹായിക്കുന്നു. ഇതിലടങ്ങിയ വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
കോളിഫ്‌ളവര്‍
വലിയതോതില്‍ ഫൈബറും വിറ്റാമിന്‍ കെ, സി, എന്നിവയടങ്ങിയ കോളിഫ്‌ളവര്‍ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. വറുത്തോ, ആവിയില്‍ വേവിച്ചോ കോളിഫ്‌ളവര്‍ ഉപയോഗിക്കാം.
മാതളനാരങ്ങ
ആന്റിഓക്സിഡന്റുകളുടെ ശക്തികേന്ദ്രമാണ് മാതളനാരങ്ങ. വിറ്റാമിന്‍ സി, പോളിഫെനോള്‍സ് എന്നിവയടങ്ങിയ ഈ പഴം വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദം എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. ഈ ഗുണങ്ങള്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
Content Highlights: Seasonal Foods to diet
Published: 11 Oct 2024, 11:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented