
ഏറെ രുചികരവും ആരോഗ്യപ്രദവുമാണ് ഇന്ത്യന്‍ ഭക്ഷണങ്ങള്‍. ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണസംസ്‌കാരം ലോകത്ത് മറ്റൊരുരാജ്യത്തുമില്ലെന്ന് പറയാന്‍ കഴിയും. കാരണം, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും പ്രത്യേകം രുചിക്കൂട്ടുകളുണ്ട്. അതില്‍ത്തന്നെ പ്രാദേശികമായ രുചിഭേദങ്ങളുമുണ്ട്.
ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഏറെ പ്രശസ്തമാണ് സ്‌നാക്‌സുകള്‍. മധുരവും എരിവും പുളിയുമെല്ലാം നിറഞ്ഞ സ്‌നാക്‌സുകളില്‍ ഏതെങ്കിലും ഒരെണ്ണെങ്കിലും ഇല്ലാത്ത വീടുകള്‍ ഇല്ലെന്നു തന്നെ പറയാം.
ഓരോ ഇന്ത്യന്‍ സ്‌നാക്‌സും ജീവിതത്തില്‍ നല്‍കുന്ന സന്ദേശങ്ങള്‍ എന്താണെന്ന് പങ്കുവെച്ചിരിക്കുകയാണ് വ്യവസായി ഹര്‍ഷ് ഗോയങ്ക. 'നമ്മുടെ പ്രിയപ്പെട്ട സ്‌നാക്‌സുകളില്‍ നിന്നുള്ള അറിവ്' എന്ന കാപ്ഷനോടെയാണ് ഗോയങ്ക ട്വീറ്റ് പങ്കിട്ടിരിക്കുന്നത്.
ദോക്‌ല, പാനീപൂരി, ജിലേബി, ചായ എന്നിവയുടെ ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്. സ്വയം വില കുറച്ച് കാണരുത്. ഏറ്റവും മൃദുവായ ആളുകള്‍ക്ക് വലിയ സമ്മര്‍ദങ്ങളെ നേരിടാന്‍ കഴിയും-ദോക്‌ലയുടെ ചിത്രത്തില്‍ ഇതാണ് സന്ദേശമായി പങ്കുവെച്ചിരിക്കുന്നത്. പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടരുത്. ചിലപ്പോള്‍ ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടായാലും ആ വിടവില്‍ നല്ല കാര്യങ്ങള്‍ നിറയ്ക്കുക-പാനീപൂരിയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ജീവിതത്തില്‍ നിങ്ങള്‍ ഒരുപക്ഷേ വലിയ നിലയില്‍ എത്തിയുണ്ടാകില്ലാരിക്കും. എന്നാല്‍, എപ്പോഴും മധുരതരമായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ജിലേബിയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒരുപക്ഷേ നിങ്ങളുടെ സാന്നിധ്യം മാത്രം മതിയാകും ഒട്ടേറെപ്പേരെ ആശ്വസിപ്പിക്കാന്‍. അതിനാല്‍ എപ്പോഴും കൂടെയുണ്ടാകുക-ചായയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ ഇപ്രകാരം പറയുന്നു.
ഇതേസന്ദേശങ്ങള്‍ നേരത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയും പങ്കുവെച്ചിരുന്നു.
ഗോയങ്കയുടെ ട്വീറ്റ് ഒരു ലക്ഷത്തില്‍ പരം ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സ്‌നാക്‌സുകളോടുള്ള തങ്ങളുടെ ഇഷ്ടം പലരും ട്വീറ്റിനു താഴെ കമന്റുകളായി പങ്കുവെച്ചു. ഈ സ്‌നാക്‌സുകള്‍ നമ്മെ ധാരാളംകാര്യങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് ഒരാള്‍ പറഞ്ഞു.
Content Highlights: indian snacks teach us about life, viral tweet, harsh goenka, food
Published: 30 Aug 2022, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented