വൈറല്‍ട്രോളുകള്‍ സോഷ്യല്‍മീഡിയക്ക് എപ്പോഴും പ്രിയപ്പെട്ടവയാണ്. നിലവിളിക്കുന്ന പാസ്തയുടെ ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

To advertise here,

ട്വിറ്റര്‍ ഉപയോക്താവായ ടര്‍ക്കിഷ് സ്വദേശി @bayabikomigim ആണ് വേവിച്ച പാസ്തയുടെ ചിത്രം പങ്കുവച്ചത്. അതില്‍ ഒരു പാസ്തയുടെ ചിത്രം നിലവിളിക്കുന്ന രൂപത്തിലാണ്. അതേ മുഖഭാവമുള്ള മൂന്ന് പാസ്തകള്‍ നിരത്തി വച്ചിരിക്കുന്ന ചിത്രവും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. ' ഒരു കാരണവുമില്ലാതെ ഈ പാസ്ത നിലവിളിച്ചു തുടങ്ങി, ഞാന്‍ എന്തു ചെയ്യും?'  എന്നാണ് ടര്‍ക്കിഷ് ഭാഷയില്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനും. ഈ ചിത്രം കണ്ടതോടെ മറ്റൊരു ട്വിറ്റര്‍ യൂസര്‍ ഇതിനെ ട്രോളാക്കി മാറ്റുകയായിരുന്നു. 

ഫുഡ് ഡെലിവറി സര്‍വീസായ സോമാറ്റോയും കരയുന്ന പാസ്തയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ധാരാളം ആളുകളാണ് പലതരം പാസ്താ ട്രോളുകളമായി എത്തിയത്. 'സ്‌ക്രീം' സിനിമയുടെ പോസ്റ്ററും വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രവുമെല്ലാം ആളുകള്‍ കരയുന്ന പാസ്തയുടെ മുഖം നല്‍കി മാറ്റി മറിച്ചിട്ടുണ്ട്.

ഗുഡ് മോര്‍ണിങ് ടീച്ചര്‍ എന്ന് ഒന്നിച്ചു പറയുന്ന കുട്ടികളുടെ ഭാവമാണ് പാസ്തയ്ക്ക് എന്നാണ് ഒരാളുടെ കണ്ടുപിടുത്തം. അക്വയുടെ പ്രസിദ്ധമായ പാട്ടായ ബാര്‍ബി ഗേള്‍ സോങിന്റെ കോറസ് പാടുകയാണ് പാസ്തയെന്നാണ് മറ്റു ചിലരുടെ കമന്റ്‌.

Content Highlights: Viral pics of screaming pasta