ല തരത്തിലുള്ള ഭക്ഷണവീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ ദിവസവും ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഭക്ഷണത്തിന്റെ വ്യത്യസ്തത കൊണ്ടും പാചകരീതി കൊണ്ടുമെല്ലാം ഇവ വൈറലാകുന്നതും പതിവാണ്. 

To advertise here,

വൈകിട്ട് ചായയോടൊപ്പം കഴിക്കാന്‍ പലതരത്തിലുള്ള സ്‌നാക്‌സുകള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എണ്ണ പലഹാരങ്ങള്‍ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. അത്തരത്തിലൊരു സ്‌നാക്‌സ് ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.


മില്‍ക്ക് ഫ്രൈ അഥവാ ഡീപ് ഫ്രൈഡ് മില്‍ക്ക് ഫ്രൈ എന്നതാണ് ഈ പലഹാരത്തിന്റെ പേര്. വീഡിയോയില്‍ കൃത്യമായി ചേരുവകളുടെ വിവരം നല്‍കിയിട്ടില്ല. മേക്കിങ് വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ എളുപ്പത്തിലാണ് ഈ പലഹാരം ഉണ്ടാക്കിയിരിക്കുന്നത്.

'ചാനല്‍ ഫുഡ്‌സ്' എന്ന പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണുന്നവരുടെ വായില്‍ കപ്പലോടും അത്രയും കൊതിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ പാചകം. പാല്‍ തിളപ്പിച്ച് അതിലേയ്ക്ക് മാവ് ചേര്‍ത്ത് കുറുക്കിയെടുക്കുന്നതാണ് ആദ്യം കാണുന്നത്. പനീര്‍ പരുവത്തിലാക്കി ശേഷം ഇത് നീളത്തില്‍ മുറിച്ചെടുക്കുന്നു. ശേഷം മാവിലും ബ്രെഡ് പൊടിയിലും മുക്കി പൊരിച്ചെടുക്കുന്നു.

ചീസ് ബോള്‍ പോലെ തോന്നിക്കുന്നതാണ് ഈ വിഭവം. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. വീഡിയോയില്‍ കാണുമ്പോള്‍ കഴിക്കാന്‍ തോന്നുന്നുണ്ടെന്നും, ഇത് തയ്യാറാക്കാന്‍ എളുപ്പമാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്‌. ചീസിന്‌ പകരമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ആളുകള്‍ പറയുന്നു. ചിലര്‍ ഈ വിഭവത്തോട് താത്പര്യക്കുറവും പ്രകടിപ്പിച്ചിട്ടുണ്ട്.