ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ്. ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ ഉറപ്പ് വരുത്തുവാന്‍ ഇത് ആവശ്യമാണ്. പക്ഷെ നമ്മളില്‍ പലരും ആലശ്യമായതിലും കൂടുതല്‍ ഉപ്പ് കഴിക്കുന്ന ശീലമുണ്ട്. ശരീരത്തിന് വളരെ കുറച്ച് മാത്രമാണ് ഉപ്പിന്റെ ആവശ്യമുള്ളത്.

To advertise here,

ഉപ്പിന്റെ അളവ് കൂടുതലായാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പലര്‍ക്കും വലിയ അറിവില്ല. ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദ സാധ്യത മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും കൂട്ടും എന്നതാണ് സത്യം. 

വെളുത്ത ഉപ്പ് കഴിക്കുന്നത് പ്രമേഹമുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകും.അതുമൂലം പ്രമേഹ രോഗികളില്‍  ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവയിലേയ്ക്കും വഴിതെളിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന ഉപ്പിട്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
 
റെഡ് മീറ്റ്, ബേക്കണ്‍, സോസേജുകള്‍ തുടങ്ങിയവയാണ് പൂര്‍ണമായും ഒഴിവാക്കണം. ഇത്തരം സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും  ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും കൂട്ടാം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും.

ഉപ്പും കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍  പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം. കളര്‍ ചേര്‍ത്തിട്ടുള്ള യോഗട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതിനാല്‍ ഇവയും ഒഴിവാക്കേണ്ടതുണ്ട്.

വൈറ്റ് ബ്രഡ്, പാസ്ത ,ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയ കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം. നൂഡില്‍സ് കഴിക്കുന്നതും നല്ലതല്ല. സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.


(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)