
സെലിബ്രിറ്റികളുടെ ജീവിതരീതികൾ അറിയാൻ പ്രത്യേക താൽപര്യമുള്ള ആരാധകരുണ്ട്. താരങ്ങളുടെ ചുറുചുറുക്കിനും ഫിറ്റ്നസിനും പിന്നിലുള്ള ഡയറ്റിനെക്കുറിച്ച് തേടുന്നവരുമുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിൽ തരിമ്പും വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്ത താരമാണ് ഹോളിവുഡ് നടി ജെന്നിഫർ അനിസ്റ്റൺ. പ്രശസ്ത കോമഡി സീരീസായ ഫ്രണ്ട്സിലെ പ്രകടനം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. ജെന്നിഫറിന് ഏറ്റവും പ്രിയപ്പെട്ട ഒരു സാലഡിന്റെ വിശേഷമാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്.
പത്തുവർഷത്തോളമായി ജെന്നിഫർ ഉച്ചഭക്ഷണത്തിന് കഴിച്ചിരുന്നത് ഒരേ സാലഡ് ആയിരുന്നുവത്രേ. 1994 മുതൽ 2004 വരെ നീണ്ടു നിന്ന ഫ്രണ്ട്സ് സീരീസിന്റെ സെറ്റിൽ ജെന്നിഫർ സ്ഥിരമായി ഉച്ചഭക്ഷണത്തിന് കഴിച്ചിരുന്നത് ഈ സാലഡാണെന്ന് സഹതാരങ്ങളും പറയുന്നു.
പത്തുവർഷവും സീരീസിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന ജെന്നിഫർ അനിസ്റ്റണും കോർട്ട്നി കോക്സും ലിസാ കുഡ്രോവും ഒരുമിച്ചാണ് ലഞ്ച് കഴിച്ചിരുന്നത്. മൂവരും കഴിച്ചിരുന്നത് ജെന്നിഫർ കൊണ്ടുവരുന്ന കോബ് സാലഡ് ആണെന്നാണ് പറയുന്നത്. സ്ഥിരം ഒരേ സാലഡ് ആയതോടെ സഹതാരങ്ങൾ സാലഡിനൊരു പേരും നൽകി, ജെന്നിഫർ സാലഡ് എന്നായിരുന്നു അത്.
അമേരിക്കൻ സാലഡുകളിൽ പ്രശസ്തമാണ് കോബ് സാലഡ്. സാലഡ് പച്ചക്കറികൾ, തക്കാളി, ക്രിസ്പ് ബേക്കൺ, ഫ്രൈഡ് ചിക്കൻ ബ്രെസ്റ്റ്, പുഴുങ്ങിയ മുട്ട, അവൊക്കാഡോ, ബ്ലൂ ചീസ്, റെഡ് വൈൻ, വിനഗ്രെറ്റ് തുടങ്ങിയവയാണ് സാലഡിന് ഉപയോഗിക്കാറുള്ള ചേരുവകൾ. നോൺവെജ് ഒഴിവാക്കിയും ഇവ തയ്യാറാക്കാറുണ്ട്.
കോബ് സാലഡ് തയ്യാറാക്കുന്ന വിധം
ചേരുവകൾ
കുക്ക്ഡ് ബൾഗർ വീറ്റ്- മൂന്നര കപ്പ്
ചെറുതായരിഞ്ഞ വെള്ളരിക്ക- 2-3
പാഴ്സ്ലി അരിഞ്ഞത്- അര കപ്പ്
പുതിനയില അരിഞ്ഞത്- അര കപ്പ്
സവോള അരിഞ്ഞത്- അര കപ്പ്
കഷ്ണങ്ങളാക്കിയ പിസ്ത- അര കപ്പ്
വേവിച്ച ചിക്പീസ്- കാൽ കിലോ
നാരങ്ങാനീര്- 1 നാരങ്ങയുടേത്
എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ- കാൽ കപ്പ്
ഉപ്പ്, കുരുമുളക്- ആവശ്യത്തിന്
ഫെറ്റ ചീസ്- അര കപ്പ്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്യുക. ഉപ്പും കുരുമുളകും നാരങ്ങാ നീരും ചീസും ചേർത്ത് വീണ്ടും മിക്സ് ചെയ്ത് ഉപയോഗിക്കുക.
Content Highlights: jennifer aniston ate this salad every day on friends set for ten years, celebrity cuisine, cob salad
Published: 24 Feb 2022, 01:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented