ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും നാളുകളാണ് ഇനി നമ്മുടെ നാട്ടില്‍. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറാക്കി കഴിക്കുന്നത് പതിവാണ്. എന്നാല്‍, ആഘോഷങ്ങളുടെ അവസാനം മിക്കവര്‍ക്കും വയറിനുള്ളില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത് പതിവാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് പ്രോബയോട്ടിക്കുകള്‍. കുടലിലെ സൂക്ഷമജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നവയാണ് പ്രൊബയോട്ടിക്കുകള്‍. 

To advertise here,

ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കുന്ന ഏതാനും പ്രൊബയോട്ടിക് ആഹാരങ്ങള്‍ പരിചയപ്പെടാം.

തൈര്

മികച്ച പ്രൊബയോട്ടിക്കുകളിലൊന്നാണ് തൈര്. ദിവസം തൈര് ആഹാരത്തിലുള്‍പ്പെടുത്തി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുമെന്നും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

പനീര്‍

പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ തയ്യാറാക്കുന്ന വിഭവങ്ങള്‍ മികച്ച പ്രോബയോട്ടിക്കായി പ്രവര്‍ത്തിക്കുന്നു. പനീര്‍ ഇത്തരത്തില്‍ തയ്യാറാക്കുന്ന ഒന്നാണ്. സാന്‍ഡ്‌വിച്ച്, സാലഡ് എന്നിവയ്‌ക്കൊപ്പമെല്ലാം പനീര്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ഇഡ്ഡലി

പുളിപ്പിക്കല്‍ പ്രക്രിയയിലൂടെയാണ് ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കുന്നത്. അതിനാല്‍, ഇത് മികച്ചൊരു പ്രോബയോട്ടിക്കായി പ്രവര്‍ത്തിക്കുന്നു. ധാരാളം പോഷകങ്ങളും ഇഡ്ഡലിയില്‍ അടങ്ങിയിക്കുന്നു. 

അച്ചാറുകള്‍/ഉപ്പിലിട്ട വിഭവങ്ങൾ

എല്ലാ അച്ചാറുകളും ആരോഗ്യപ്രദമല്ലെങ്കിലും പുളിപ്പിച്ചെടുത്ത അച്ചാറുകളും ഉപ്പിലിട്ട വിഭവങ്ങളും മിതമായ അളവില്‍ കഴിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കും.

ബട്ടര്‍മില്‍ക്ക്

പ്രൊബയോട്ടിക്കിനാല്‍ സമ്പന്നമായ തൈരുകൊണ്ടാണ് ബട്ടര്‍മില്‍ക്ക് തയ്യാറാക്കുന്നത്. ഇത് ആരോഗ്യപ്രദമാണെന്ന് മാത്രമല്ല ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു.