അടുക്കളയില്‍ നാം പതിവായി വാങ്ങിക്കുന്ന ഇലക്കറികളിലൊന്നാണ് കാബേജ്. എന്നാല്‍ നമ്മളധികം പേരും വാങ്ങുന്നത് പച്ചനിറമുള്ള കാബേജാണ്. എന്നാല്‍ പച്ച കാബേജിനേക്കാള്‍ ആരോഗ്യഗുണമുള്ളതാണ് പര്‍പ്പിള്‍ കാബേജ്. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്നീഷ്യം തുടങ്ങിയവയുടെ മികച്ച സ്രോതസാണ് പര്‍പ്പിള്‍ കാബേജ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പര്‍പ്പിള്‍ കാബേജ് ധൈര്യമായി കഴിക്കാം. കലോറി കുറഞ്ഞൊരു ഭക്ഷണമാണിത്. അതുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായകമാകുന്നത്.
പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും രക്തസമ്മര്‍ദ്ദം സന്തുലിതമാക്കാന്‍ സഹായിക്കും. കൂടാതെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും. ഇതിലുള്ള വിറ്റാമിന്‍ സി, കെ, കാത്സ്യം, മാംഗനീസ്, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യസംരംക്ഷണത്തിനും വളരെ നല്ലതാണ്. സന്ധിവേദനയുള്ളവര്‍ക്കും ഇത് നല്ലതാണ്.
ചര്‍മ്മസംരംക്ഷണത്തിലും ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു.ചര്‍മ്മത്തിലെ പാടുകളും ചുളിവുകളും മാറ്റി യുവത്വം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് സ്വഭാവിക തിളക്കം പ്രദാനം ചെയ്യുന്നു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് പര്‍പ്പിള്‍ കാബേജ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും.
നാരുകളാല്‍ സമ്പുഷ്ടമായ പര്‍പ്പിള്‍ കാബേജ് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പര്‍പ്പിള്‍ കാബേജ് ശരീരത്തില്‍ നാരുകള്‍ കൂടുതലുള്ളതിനാല്‍ അധിക ഈസ്ട്രജനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഇവ സാലഡുകള്‍ക്കൊപ്പവും പച്ചയ്ക്കും കഴിക്കാം. ഇതിലെ ഫൈബര്‍ സാന്നിധ്യം ദഹനത്തെ മെച്ചപ്പെടുത്തും. അള്‍സര്‍ തടയാനായി പര്‍പ്പിള്‍ കാബേജ് ജ്യൂസായോ സൂപ്പായോ കുടിക്കാം.
Content Highlights: benefits of eating purple cabbage,cabbage,digestion ,Good for skin,immunity,food
Published: 17 Oct 2023, 09:47 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented