പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും ഉന്മേഷവും നിലനിര്‍ത്താന്‍ സഹായിക്കുന്നത്. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ പലരും പ്രാതല്‍ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്.
എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നല്ലതല്ല. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പ്രാതലിനായി ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.
രാത്രിയിലെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാവിലെ നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്. അതിനാല്‍ ശരീരത്തിനാവശ്യമായ പോഷകകങ്ങളടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്.
പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, പനീര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ് ഇവ. നിറച്ച പറാത്ത രാവിലെ കഴിക്കുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീനും ഊര്‍ജവും ലഭിക്കാന്‍ ഗുണം ചെയ്യും.
ഓട്‌സ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഓട്‌സില്‍ 7.5 ഗ്രാം ഫൈബറാണുള്ളത്.
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.
നേന്ത്രപ്പഴം രാവിലെ കഴിക്കുന്നത് ശരീരത്തിനേറെ ഗുണം ചെയ്യും. പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ഇതിലുണ്ട്. ഊര്‍ജ്ജത്തിന്റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സും നേന്ത്രപഴത്തില്‍ ധാരാളമുണ്ട്. അതിനാല്‍ രാവിലെ നേന്ത്രപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇഡ്ഡലി കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. കൂടാതെ ഇതില്‍ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12 എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ മുട്ട കഴിക്കുന്നത് ഒരു ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഗുണകരമാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Best Foods,breakfast,oats,idli,banana,food
Published: 19 Oct 2023, 09:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented