പൊള്ളലിനും ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും മികച്ച ഔഷധം; പോഷകങ്ങളുടെ കലവറയാണ് മത്തന്‍


ഡോ. പ്രിയ ദേവദത്ത്/drpriyamannar@gmail.com

പോഷകസമ്പന്നമായ മത്തന്‍ സമൂലം ഔഷധയോഗ്യമാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ഓലമേഞ്ഞ വീടുകളുടെ പുരപ്പുറത്തേക്ക് മത്തന്‍വള്ളികള്‍ പടര്‍ത്തിക്കയറ്റുന്ന രീതി നാട്ടില്‍പുറങ്ങളില്‍ മുന്‍പുണ്ടായിരുന്നു. നിലത്തോ പുരപ്പുറത്തോ പടര്‍ന്നുവളരുന്ന പ്രകൃതമാണ് മത്തനുള്ളത്. വേനല്‍മത്തന്‍, വര്‍ഷമത്തന്‍ എന്നിങ്ങനെ കാലത്തെയാസ്പദമാക്കി രണ്ടിനം മത്തനുണ്ട്. ഇതില്‍ മധുരമേറിയത് വര്‍ഷമത്തനാണ്. ഗുഡയോഗഫല, ബ്രുംഹിതഫലം എന്നിങ്ങനെ പേരുകളും മത്തനുണ്ട്.

പോഷകസമ്പന്നമായ മത്തന്‍ സമൂലം ഔഷധയോഗ്യമാണ്. മദ്യപാനാസക്തി, പൊള്ളല്‍, എരിച്ചിലോടുകൂടി മൂത്രം പോകുക, അസ്ഥിക്ഷയം, മൈഗ്രൈന്‍, വേദനയോടുകൂടിയ മൂത്രതടസ്സം, ആര്‍ത്തവപൂര്‍വ അസ്വസ്ഥതകള്‍, പൊള്ളല്‍, പരുക്കള്‍ എന്നിവയില്‍ മത്തന്റെ വിവിധ ഭാഗങ്ങളെ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.

ആന്റി ഓക്സിഡന്റുകളും നാരുകളും ഇതില്‍ ധാരാളമടങ്ങിയിട്ടുണ്ട്. മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീന്‍ എന്നിവയ്‌ക്കൊപ്പം കണ്ണിന് ഏറെ ഗുണം ചെയ്യുന്ന ലൂട്ടിന്‍, സീയക്‌സാന്തിന്‍, വിറ്റാമിന്‍ എ, സി, ബി, ഇ എന്നിവയും മത്തനിലുണ്ട്.

വലുപ്പമുള്ള, കടുംപച്ചനിറമുള്ള ഇലകളാണ് മത്തന്റേത്. ഇരുമ്പും കാല്‍സ്യവും വിറ്റാമിനുകളും ഈ ഇലകളില്‍ ധാരാളമടങ്ങിയിട്ടുണ്ട്. കടുംമഞ്ഞനിറമുള്ള മത്തന്‍പൂക്കളും ഇലകളും അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആഴ്ചയിലൊരിക്കല്‍ ഇവ ഭക്ഷണത്തിലുള്‍പ്പെടുത്താം.
മത്തങ്ങയുടെ വിത്തുകളും പോഷകസമ്പന്നമാണ്. വിറ്റാമിന്‍ കെയുടെയും ഫോസ്ഫറസിന്റെയും മികച്ച സ്രോതസ്സായ മത്തന്‍വിത്തുകള്‍ അണുബാധ തടയാനും മുറിവുണക്കാനും ഫലപ്രദമാണ്. വറുത്തെടുത്ത മത്തന്‍വിത്തുകള്‍ക്ക് നിലക്കടലയുടെ രുചിയാണ്. ഈ വിത്തുകള്‍ പാകി, തൈകള്‍ വളര്‍ത്തിയെടുക്കാം.

മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീര് 25 മില്ലിലിറ്റര്‍ എടുത്ത് ഒരു നുള്ള് കുരുമുളകുപൊടിയും ചേര്‍ത്ത് ഔഷധങ്ങള്‍ക്കൊപ്പം കഴിക്കുന്നത് അള്‍സര്‍ രോഗിക്ക് ആശ്വാസമേകും. മത്തന്റെ മാതളവും വിത്തുകളും ചേര്‍ത്തരച്ച് നേര്‍മയായി പുരട്ടുന്നത് പാലൂട്ടുന്ന അമ്മയുടെ സ്തനത്തിലുണ്ടാകുന്ന ചെറിയ പൊട്ടലുകള്‍ക്ക് വളരെ വേഗം ഫലം തരും. മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ മത്തക്കുരു കല്ക്കം ചേര്‍ത്തുണ്ടാക്കുന്ന തൈലം കുട്ടികളിലെ കരപ്പന് ഗുണം ചെയ്യും.

(സ്‌റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് മെമ്പറാണ് ലേഖിക)

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: health benefit of pumpkin, healthy food, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented